സിപിഐ വേളൂക്കര ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: സിപിഐ വേളൂക്കര ലോക്കല്‍ കമ്മിറ്റി ഓഫീസ് നടവരമ്പ് സെന്ററില്‍ മണ്ഡലം സെക്രട്ടറി പി. മണി ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയേറ്റ് അംഗം കെ.കെ. ശിവന് അധ്യക്ഷത വഹിച്ചു. ജില്ലാ കൗണ്‍സില്‍ അംഗം എം.ബി. ലത്തീഫ്, ഉചിത സുരേഷ്, ഗാവരോഷ്, സുനിത രാധാകൃഷ്ണന്, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി.കെ. വിക്രമന്, മോഹനന് മുടിക്കര എന്നിവര്‍ പ്രസംഗിച്ചു.