കൂടിയാട്ട മഹോത്സവത്തില്‍ ശങ്കുകര്‍ണ്ണന്റെ കൈലാ സോദ്ധരണവും പാര്‍വതി വിരഹവും
ഇരിങ്ങാലക്കുട: ഗുരുകുലത്തിന്റെ കൂടിയാട്ട മഹോത്സവത്തിന്റെ എട്ടാം ദിവസം ശങ്കുകര്‍ണ്ണന്റെ നിര്‍വഹണം അരങ്ങേറി. രാവണന് വൈശ്രവണന്റെ ദൂതന് പറഞ്ഞ ഹിതോപദേശം കേട്ടു കോപിച്ചു വൈശ്രവണനെ ജയിച്ചു ദിക്കു ജയത്തിനു പോകുന്നു. യാത്രാമധ്യേ കൈലാസ പര്‍വതത്തില്‍ പുഷ്പകവിമാനം തടയുന്നു. കൈലാസം എടുത്തെറിഞ്ഞു രാവണന്, ശിവന് കൊടുത്ത ചന്ദ്രഹാസവും വാങ്ങി ലോകം മുഴുവന്‍ ജയിച്ചു ലങ്കയില്‍ എത്തുന്ന കഥാഭാഗമാണ് അവതരിപ്പിച്ചത്. ശങ്കു കര്‍ണ്ണനായി സൂരജ് നമ്പ്യാര്‍ രംഗത്തെത്തി. മിഴാവില്‍ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരന്, കലാമണ്ഡലം നാരായണന് നമ്പ്യാര്‍, നേപഥ്യ ജിനേഷ് എന്നിവരും ഇടക്കയില്‍ കലാനിലയം ഉണ്ണിക്കൃഷ്ണന്, മൂര്‍ക്കനാട് ദിനേശ് വാര്യര്‍, താളത്തിനു സരിത കൃഷ്ണ കുമാര്‍, ഡോ. അപര്‍ണ നങ്ങ്യാര്‍, ആതിരാ ഹരിഹരന്, ഗോപിക, ചമയത്തിനു കലാമണ്ഡലം നിഖില്‍ എന്നിവരും പങ്കെടുത്തു. ഗുരുകുലം വിദ്യാര്‍ഥികളും പുതിയ തലമുറയിലേക്കു വളര്‍ന്നു വരുന്നവരുമായ തരുണ്‍, കൃഷ്ണദേവ് എന്നിവരാണ് ഒന്നാം ദിവസം കൂടിയാട്ടം അവതരിപ്പിച്ചത്.