ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ചരമ വാര്‍ഷികദിനം ആചരിച്ചു

അവിട്ടത്തൂര്‍: ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ ആഭിമുഖ്യത്തില്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ചരമ വാര്‍ഷികദിനം ആചരിച്ചു. സ്കൂള്‍ ഹാളില്‍ പുഷ്പാര്‍ച്ചനക്കു ശേഷം നടന്ന അനുസ്മരണ സമ്മേളനം സ്കൂള്‍ മാനേജര്‍ എ.സി. സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. എ.വി. രാജേഷ് അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റര്‍ മെജോ പോള്‍, കെ.കെ. കൃഷ്ണന് നമ്പൂതിരി, എസ്. സുധീര്‍, വി.വി. ശ്രീല, വിദ്യാര്‍ഥി പ്രതിനിധികളായ ടി.എസ്. നന്ദന, ഡിയോണ എന്നിവര്‍ പ്രസംഗിച്ചു.