ജൈവവളത്തിന്റെ വിതരണോദ്ഘാടനം നടത്തി

ഇരിങ്ങാലക്കുട: ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട കൃഷിഭവന്റെ നേതൃത്വത്തില്‍ നിര്‍മിച്ച ജൈവവളത്തിന്റെ വിതരണോദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയഗിരി നിര്‍വഹിച്ചു. ഭാരതീയ പ്രകൃതി കൃഷി ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ് തോംസണ്‍ ചിരിയങ്കണ്ടത്ത് അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മിനി പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. സ്വന്തമായി നിര്‍മിച്ച ജീവാമൃതവും മ്പുഷ്ടീകരിച്ച ചാണകവും സൗജന്യമായി അംഗങ്ങള്‍ക്കു വിതരണം ചെയ്തു. കൃഷി ഫീല്‍ഡ് ഓഫീസര്‍ ഇന്‍ചാര്‍ജ് ഷാന്റോ കുന്നത്തുപറമ്പില്‍ ജൈവവള നിര്‍മാണവും ഉപയോഗവും എന്നതിനെക്കുറിച്ച് വിശദീകരിച്ചു. സെക്രട്ടറി പത്മിനി ഉണ്ണിച്ചെക്കന്, നഗരസഭ കമ്യൂണിറ്റി റിസോഴ്സ്പേഴ്സണ്‍ അനിത ധനഞ്ജയന് എന്നിവര്‍ പ്രസംഗിച്ചു.