സ്ഥാപനവല്‍ക്കരണമല്ല സഭയുടെ ലക്ഷ്യം, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പക്ഷം ചേരുകയാണ് സഭയുടെ ലക്ഷ്യം
ഇരിങ്ങാലക്കുട: സ്ഥാപനവല്‍ക്കരണമല്ല സഭയുടെ ലക്ഷ്യമെന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പക്ഷം ചേര്‍ന്ന് അവരുടെ ക്ഷേമമാണ് സഭ ലക്ഷ്യം വക്കുന്നത് എന്നും ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്. വികസനത്തെ സഭ സ്വാഗതം ചെയ്യുന്നു എന്നാല്‍ അതിന്റെ പേരില്‍ കുടിയൊഴിപ്പിക്കുന്നവരെ പുനരധിവസിപ്പിക്കണമെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു. ബിഷപ്സ് ഹൗസില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ടെല്‍സണ്‍ കോട്ടോളി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രൂപത വികാരി ജനറാള്‍മാരായ മോണ്‍ ജോസ് മഞ്ഞളി, മോണ്‍ ജോയ് പാല്യേക്കര, മോണ്‍ ജോസ് മാളിയേക്കല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാരായ ഫാ. ജെയ്സണ്‍ കരിപ്പായി, ടെല്‍സണ്‍ കോട്ടോളി, ആനി ഫെയ്ത്ത് എന്നിവര്‍ പ്രസംഗിച്ചു. കേരളസഭാ നവീകരണത്തെ സംബന്ധിച്ച് കെസിബിസി ഡോക് ട്രൈനല്‍ കമ്മീഷന് സെക്രട്ടറി ഡോ.ഫാ. സ്റ്റാന്‍ലി മാതിരപ്പിള്ളി ക്ലാസെടുത്തു. രൂപത ചാന്‍സലര്‍ ഫാ. നെവിന് ആട്ടോക്കാരന്, വൈസ് ചാന്‍സലര്‍ ഫാ. അനീഷ് പല്ലിശേരി, ഫൈനാന്‍സ് ഓഫീസര്‍ ഫാ. ലിജോ കോങ്കോത്ത്, ഫാ. ഫെമിന്‍ ചിറ്റിലപ്പിള്ളി എന്നിവര്‍ നേതൃത്വം നല്കി.