ഇരിങ്ങാലക്കുട മണ്ഡലത്തില്‍ 13 പേര്‍ക്ക് കോവിഡ് ,റിലയന്‍സ് ഫ്രഷ് സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരിക്ക് കോവിഡ്
ഇരിങ്ങാലക്കുട: മണ്ഡലത്തില്‍ 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതില്‍ ഏഴു പേര് നഗരസഭാ പ്രദേശത്തുനിന്നുള്ളവരാണ്. ഇരിങ്ങാലക്കുട ബസ്റ്റാന്റിനു സമീപം പ്രവര്‍ത്തിക്കുന്ന റിലയന്‍സ് ഫ്രഷ് സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരിക്കും കോവിഡ് സ്ഥിരീകരിച്ചു. വേളൂക്കര പഞ്ചായത്ത് സ്വദേശിനിയായ ജീവനക്കാരിക്കാണു രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ചേലൂര്‍ക്കാവ് വാര്‍ഡില്‍ നിന്നും രണ്ടു പേര്, ഗവ. ബോയ്സ് സ്കൂള്‍ വാര്‍ഡില്‍ നിന്നും രണ്ടു പേര്, ഗാന്ധിഗ്രാം ഈസ്റ്റ്, ബ്ലോക്ക് ഓഫീസ്, കല്ലട എന്നീ വാര്‍ഡുകളില്‍ നിന്നും ഒരോര്‍ത്തര്‍ക്കുമാണ് നഗരസഭാ പ്രദേശത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
നഗരസഭാ പരിധിയില്‍ നിരീക്ഷണത്തിലുള്ളത്-464
വീടു നിരീക്ഷണത്തിലുള്ളവര്‍347 പേര് (246 പുരുഷന്മാര് 101 സ്ത്രീകള്‍)
സ്ഥാപന നിരീക്ഷണത്തിലുള്ളവര്‍-ഏഴു പേര്
സമ്പര്‍ക്ക നിരീക്ഷണത്തിലുള്ളവര്‍110 പേര്
വിദേശത്തുനിന്നും എത്തി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 100 പേര്(77 പുരുഷന്മാര്,23 സ്ത്രീകള്‍)
ടിപ്പിള്‍’ നിയന്ത്രണങ്ങളില്‍ നിശ്ചലമായി നഗരം; നിയമം ലംഘിച്ചതിന് രജിസ്റ്റര്‍ ചെയ്തത് 95 കേസുകള്‍; പിഴയായി ഈടാക്കിയത് 53000 രൂപ..
ഇരിങ്ങാലക്കുട: ട്രിപ്പിള്‍ ലോക്ക് ഡൗണില്‍ വാഹന പരിശോധന കര്‍ശനമാക്കി പോലീസ്. ഇതേവരെ 95 ഓളം കേസുകള്‍ ചാര്‍ജ് ചെയ്തു. 53000 രൂപയോളം പിഴയും ഈടാക്കി. എസ്.ഐ മാരായ ശ്രീനിവാസന്, ഡെന്നി, ക്ളീറ്റസ് എന്നിവരാണ് വാഹനപരിശോധനക്ക് നേതൃത്വം നല്‍കിയത്. ഇരിങ്ങാലക്കുട നഗരസഭ, മുരിയാട് പഞ്ചായത്ത് എന്നീ പ്രദേശങ്ങള്‍ നിശ്ചലമാണ്. വരും ദിവസങ്ങളില്‍ പരിശോധനകള്‍ കര്‍ശനമാക്കുവാനാണ് നീക്കം.
ജില്ലയില്‍ 40 പേര്‍ക്ക് കൂടി കോവിഡ്; 46 പേര്‍ക്ക് രോഗമുക്തി
തൃശൂര്‍:ജില്ലയില്‍ തിങ്കളാഴ്ച (ജൂലൈ 27) 40 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 46 പേര് രോഗമുക്തരായി. 26 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1174 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 762 ആണ്.കെഎല്‍എഫ് ക്ലസ്റ്ററില്‍ നിന്ന് കോടശ്ശേരി സ്വദേശി (20, പുരുഷന്), ഇരിങ്ങാലക്കുട സ്വദേശികളായ (40, സ്ത്രീ), (17 വയസ്സുളള ആണ്‍കുട്ടി), (12 വയസ്സുളള ആണ്‍കുട്ടി), കൊടകര സ്വദേശി (69, സ്ത്രീ) എന്നിങ്ങനെ 5 പേര്‍ക്ക് രോഗം ബാധിച്ചു.
കെഎസ്ഇ ക്ലസ്റ്ററില്‍ നിന്ന് ഇരിങ്ങാലക്കുട സ്വദേശി (49, പുരുഷന്), മുരിയാട് സ്വദേശികളായ (50, പുരുഷന്), (33, സ്ത്രീ), (6 വയസ്സുളള ആണ്‍കുട്ടി), വേളൂക്കര സ്വദേശി (58, പുരുഷന്), പുല്ലൂര്‍ സ്വദേശി (57, പുരുഷന്), പുത്തന്‍ചിറ സ്വദേശി (36, പുരുഷന്) എന്നിങ്ങനെ 7 പേര്‍ക്ക് രോഗം ബാധിച്ചു.പട്ടാമ്പി ക്ലസ്റ്ററില്‍ വരവൂര്‍ സ്വദേശികളായ (35, പുരുഷന്), (53, പുരുഷന്), എരുമപ്പെട്ടി സ്വദേശികളായ (18, സ്ത്രീ), (20, സ്ത്രീ), (44, സ്ത്രീ), (53, പുരുഷന്), (51, പുരുഷന്), (49, പുരുഷന്) എന്നിങ്ങനെ 8 പേര്‍ക്ക് രോഗം ബാധിച്ചു.ബിഎസ്എഫ് ക്ലസ്റ്ററില്‍ നിന്നും ഗുരുവായൂര്‍ സ്വദേശിക്ക് (31, പുരുഷന്) രോഗം പകര്‍ന്നു.സമ്പര്‍ക്കത്തിലൂടെ 5 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു പുത്തന്‍ചിറ സ്വദേശി (28, പുരുഷന്), വെങ്കിടങ്ങ് സ്വദേശികളായ (18 വയസ്സുളള ആണ്‍കുട്ടി), (39, സ്ത്രീ), (70, സ്ത്രീ). സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കല്ലൂര്‍ സ്വദേശിയുടെ (39, സ്ത്രീ) രോഗ ഉറവിടം വ്യക്തമല്ല.ദുബായില്‍ നിന്ന് വന്ന പരിയാരം സ്വദേശി (53, പുരുഷന്), കോടശ്ശേരി സ്വദേശി (23, പുരുഷന്), കുവൈറ്റില്‍ നിന്ന് വന്ന മുരിയാട് സ്വദേശി (55, പുരുഷന്), ഒമാനില്‍ നിന്ന് വന്ന ചാവക്കാട് സ്വദേശി (42, പുരുഷന്), സൗദിയില്‍ നിന്ന് വന്ന മേലൂര്‍ സ്വദേശി (39, പുരുഷന്), റിയാദില്‍ നിന്ന് വന്ന അരിമ്പൂര്‍ സ്വദേശി (48, സ്ത്രീ)കൊല്‍ക്കത്തയില്‍ നിന്ന് വന്ന ഏങ്ങണ്ടിയൂര്‍ സ്വദേശികളായ (42, പുരുഷന്), (27, പുരുഷന്), തമിഴ്നാട്ടില്‍ നിന്ന് വന്ന ഏങ്ങണ്ടിയൂര്‍ സ്വദേശികളായ (41, പുരുഷന്), (21, പുരുഷന്), (23, പുരുഷന്), (39, പുരുഷന്), (48, പുരുഷന്), (23, പുരുഷന്) എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ച 386 പേര് ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. തൃശൂര്‍ സ്വദേശികളായ 21 പേര് മറ്റു ജില്ലകളില്‍ ചികിത്സയിലുണ്ട്.ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 13862 പേരില്‍ 13421 പേര് വീടുകളിലും 441 പേര് ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 81 പേരെയാണ് തിങ്കളാഴ്ച (ജൂലൈ 27) ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. 1105 പേരെ തിങ്കളാഴ്ച (ജൂലൈ 27) നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ത്തു. 1177 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി. തിങ്കളാഴ്ച (ജൂലൈ 27) 521 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 28092 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതില്‍ 25695 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 2397 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വ്വൈലന്‍സിന്റെ ഭാഗമായി നിരീക്ഷണത്തില്‍ ഉളളവരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നത് കൂടാതെ 10279 ആളുകളുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തിങ്കളാഴ്ച (ജൂലൈ 27) 520 ഫോണ്‍ വിളികളാണ് ജില്ലാ കണ്ട്രോള് സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 54754 ഫോണ്‍ വിളികള്‍ ജില്ലാ കണ്ട്രോള് സെല്ലില്ലേക്ക് വന്നു. 79 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്കി. തിങ്കളാഴ്ച (ജൂലൈ 27) റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 467 പേരെ ആകെ സ്ക്രീന്‍ ചെയ്തിട്ടുണ്ട്.