ആ മരണം ഭയാനകം: പിതാവിന്റെ ദാരുണാന്ത്യത്തിന്റെ ഓര്‍മയില്‍ ഹ്രസ്വചിത്രവുമായി മകന്
35 വര്‍ഷം മുമ്പാണു തോമസ് വളര്‍ത്തു നായയില്‍ നിന്നുള്ള കടിയേറ്റതിനെ തുടര്‍ന്നുണ്ടായ പേവിഷബാധയേറ്റു മരിച്ചത്.
ഇരിങ്ങാലക്കുട: കുടുംബാംഗത്തെ പോലെ ഓമനിച്ചു വളര്‍ത്തിയ വളര്‍ത്തു നായയില്‍ നിന്നും കടിയേറ്റു ദാരുണാന്ത്യം സംഭവിച്ച പിതാവിന്റെ ഓര്‍മയില്‍ റാബീസ് വൈറസിന്റെ ഭയാനകതയെ കുറിച്ചുള്ള സന്ദേശവുമായി മകന് നിര്‍മിച്ച ഹ്രസ്വചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. കടുപ്പശേരി സ്വദേശി ആളൂക്കാരന്‍ സിജോയിയാണു പിതാവ് തോമസിന്റെ ഓര്‍മക്കായി ചൂണ്ടുവിരല്‍ എന്ന പേരില്‍ ഹ്രസ്വചിത്രം നിര്‍മിച്ചത്. 35 വര്‍ഷം മുമ്പാണു തോമസ് വളര്‍ത്തു നായയില്‍ നിന്നുള്ള കടിയേറ്റതിനെ തുടര്‍ന്നുണ്ടായ പേവിഷബാധയേറ്റു മരിച്ചത്. ചൂണ്ടുവിരലിലേറ്റ കടിയെ തുടര്‍ന്നു പേവിഷം തലച്ചോറിനെ ബാധിക്കുകയായിരുന്നു. റാബീസ് വിഷബാധയുടെ ഭയാനകതയെ കുറിച്ചുള്ള സന്ദേശമാണു ചിത്രത്തിലുള്ളത്. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നതു സിജോയ് തന്നെയാണ്. സിനിമസീരിയല്‍ നടന് ബിജു മാഞ്ഞൂരാനാണു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് തോമസ് ഉണ്ണിയാടനും ഇതില്‍ ഒരു വേഷം ചെയ്തിട്ടുണ്ട്. സിജോയിയുടെ 10ാം ക്ലാസുകാരനായ മകന് റസിനാണു എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. ബിജു പൈനടത്താണു ശബ്ദ മിശ്രണം. സിജോയിയുടെ സുഹൃത്തുക്കളും നാട്ടുകാരുമാണു ഇതിലെ അഭിനേതാക്കളും സാങ്കേതിക പ്രവര്ത്തകരുമെന്നതാണു ഈ ഹ്രസ്വചിത്രത്തിന്റെ പ്രത്യേകത.
ന്യൂസ് പേപ്പർ ക്ലിപ്പ് ലഭിക്കുവാൻ മെനുവിലെ E-PAPER ക്ലിക്ക് ചെയ്യുക