ജനകീയാസൂത്രണ രജതജൂബിലി സ്മാരക കോണ്‍ഫറന്‍സ് ഹാള്‍ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു
മുരിയാട്: ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന 100 ദിന കര്‍മ പദ്ധതിയുടെ സമാപനവും ജനകീയാസൂത്രണ രജതജൂബിലി സ്മാരക കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനവും കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. കേരളത്തില്‍ ആദ്യമായാണൊരു ഗ്രാമപഞ്ചായത്ത് 100 ദിനം 100 പദ്ധതി എന്ന ആശയത്തില്‍ കൃത്യമായ ആസൂത്രണത്തിലൂടെ സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലത ചന്ദ്രന് തുടങ്ങിയവര്‍ മുഖ്യാതിഥികളായി. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത സുരേഷ് പ്രസംഗിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രതി ഗോപി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.യു. വിജയന്, ഭരണസമിതി അംഗങ്ങളായ തോമസ് തൊകലത്ത്, സുനില്‍കുമാര്‍, നിജി വത്സന്, കെ. വൃന്ദ കുമാരി, ജിനി സതീശന്, ശ്രീജിത്ത് പട്ടത്ത്, നിഖിത അനൂപ്, സേവ്യര്‍ ആളൂക്കാരന്‍, മനീഷ മനീഷ്, മണി സജയന്, നിത അര്ജുനന്, പഞ്ചായത്ത് സെക്രട്ടറി പി. പ്രജീഷ്, ഹെഡ് ക്ലര്‍ക്ക് കെ.എന്‍. സുരേഷ് കുമാര്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പ്രഫ. ബാലചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.