ലിന്‍സി പീറ്റര്‍ പഴയാറ്റില്‍ ആസ്റ്റര്‍ ഗാഡിയന്‍സ് ഗ്ലോബല്‍ നഴ്സസ് പുരസ്കാര പരിഗണന പട്ടികയില്‍
ഇരിങ്ങാലക്കുട: പുത്തന്‍ചിറ സ്വദേശിയായ ലിന്‍സി പീറ്റര്‍ പഴയാറ്റില്‍ ആസ്റ്റര്‍ ഗാഡിയന്‍സ് ഗ്ലോബല്‍ നഴ്സസ് അവാര്‍ഡിനുള്ള
പരിഗണന പട്ടികയില്‍ ഇടം നേടി. 184 ലോക രാഷ്ട്രങ്ങളില്‍ നിന്നുള്ള 24000 നഴ്സുമാരില്‍ നിന്നും മികച്ച നഴ്സിനുള്ള അന്തര്‍ദേശീയ (ഇന്റര്‍ നാഷണല്‍) അവാര്‍ഡിന്റെ പരിഗണന പട്ടികയിലെ പത്തില്‍ ഒരാളായാണ് പഴയാറ്റില്‍ പീറ്ററിന്റെ ഭാര്യ ലിന്‍സി തെരഞ്ഞെടുക്കപ്പെട്ടത്. മെയ് 12ന് ദുബായില്‍ നടക്കുന്ന ചടങ്ങില്‍ ആണ് അവാര്‍ഡ് പ്രഖ്യാപനം. കേരളത്തില്‍ നിന്ന് ലിന്‍സി മാത്രമാണ് പട്ടികയിലുള്ളത്. രണ്ടു കോടിയോളം രൂപയാണ് അവാര്‍ഡ് തുക. 2016 ല്‍ ദേശീയ ഫ്ലോറന്‍സ് നൈറ്റിംഗേള്‍ നഴ്സസ് അവാര്‍ഡ് രാഷ്ട്രപതിയില്‍ നിന്നും ലഭിച്ചു. അതേ വര്‍ഷം സര്‍ക്കാര്‍ മേഖലയിലെ മികച്ച നഴ്സിനുള്ള അവാര്‍ഡ്, ഭാരത കേരള കത്തോലിക്കാ സഭ എക്സലന്‍സ് അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ ആണ്. വെള്ളിക്കുളങ്ങര മാളിയേക്കല്‍ പടിക്കല ജോസിന്റെ മകളാണ്. പൂവത്തുശേരി പാറേക്കാടന്‍ വര്‍ഗീസ് ജീന്‍സന്റെ ഭാര്യ റോസ് മരിയ പീറ്റര്‍, പോള്‍ജോ പീറ്റര്‍ എന്നിവര്‍ മക്കളാണ്.