സ്വാതിതിരുനാള്‍ നൃത്തസംഗീതോത്സവം
ഇരിങ്ങാലക്കുട: അക്ഷരങ്ങളും സ്വരങ്ങളും കണ്ഠവും ഒത്തുചേരുന്ന തൃമൂര്‍ത്തി സംഗമമാണു ശുദ്ധസംഗീതമെന്നു കവിയും ഗാനരചയിതാവുമായ വയലാര്‍ ശരത്ചന്ദ്രവര്‍മ അഭിപ്രായപ്പെട്ടു. നാദോപാസനയുടെ നേതൃത്വത്തില്‍ കൂടല്‍മാണിക്യം ക്ഷേത്രം കിഴക്കേ ഗോപുരനടയില്‍ നടത്തുന്ന സ്വാതിതിരുനാള്‍ നൃത്തസംഗീതോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി. നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. കര്‍ണാടക സംഗീതജ്ഞന് കെ.എസ്. വിഷ്ണുദേവ്, എ.എസ്. സതീശന്, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന്, കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാര്‍, സുശീല മാരാര്‍, ജിഷ്ണു സനത്ത് എന്നിവര്‍ പ്രസംഗിച്ചു. ഗുരുവായൂരപ്പന് ഗാനാഞ്ജലി പുരസ്കാരവും സമ്മാനിച്ചു. സുവര്‍ണമുദ്ര പുരസ്കാരം എന്‍.ആര്. കമലാ സുബ്രഹ്മണ്യത്തിനു സമ്മാനിച്ചു.