വിരലില്‍ കുടുങ്ങിയ മോതിരം അഗ്നിരക്ഷാസേന ഊരിയെടുത്തു

കൊറ്റനെല്ലൂര്‍: കുട്ടിയുടെ വിരലില്‍ കുടുങ്ങിയ മോതിരം ഇരിങ്ങാലക്കുട അഗ്നിരക്ഷാസേനാ ജീവനക്കാരുടെ നേതൃത്വത്തില്‍ ഊരിയെടുത്തു. കഴിഞ്ഞ ദിവസം വൈകീട്ടാണു സംഭവം. പട്ടേപ്പാടം പത്തായപ്പുരയ്ക്കല്‍ സിദ്ദിഖിന്റെ മകള്‍ നൂറയുടെ വലതുകൈയിലെ തള്ളവിരലില്‍ സ്റ്റീല്‍ മോതിരം കുടുങ്ങുകയായിരുന്നു. വിരല്‍ നീരുവന്ന് വീര്ത്തതിനെത്തുടര്ന്ന് അഗ്നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു. അസിസ്റ്റന്‍ഫ് സ്റ്റേഷന് ഓഫീസര്‍ വിക്ടര്‍ വി. ദേവ്, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫീസര്‍ എം.എന്‍. സുധന്, ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫീസര്‍ പി.കെ. രഞ്ജിത്ത്, മനോജ്, നിധീഷ്, അഭിമന്യു തുടങ്ങിയവര്‍ പങ്കെടുത്തു.