പടിയൂര്‍ പഞ്ചായത്തില്‍ നാലു ചിക്കന്‍ സ്റ്റാളുകള്ക്കെതിരേ ആരോഗ്യ വകുപ്പിന്റെ നടപടി
പടിയൂര്‍: ലൈസന്‍സ് ഇല്ലാതെയും പൊതുജനാരോഗ്യത്തിനു ഹാനികരമാകുന്ന രീതിയിലും പ്രവര്‍ത്തിച്ചിരുന്ന നാലു ചിക്കന്‍ സ്റ്റാളുകള്ക്കെതിരേ നടപടിക്കു ശുപാര്‍ശ. അഞ്ചാം വാര്‍ഡില്‍ ചാര്‍ത്താംകുടത്ത് വീട്ടില്‍ ഹരിഹരന്, രമേശ് അണ്ടിക്കോട്ട്, ബാബു കളപ്പുരയ്ക്കല്‍, സിദ്ധാര്ഥന് കളപ്പുരയ്ക്കല്‍ എന്നിവരുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന ചിക്കന്‍ സ്റ്റാളുകളാണ് അടച്ചുപൂട്ടാനും നടപടി സ്വീകരിക്കാനും പഞ്ചായത്ത് സെക്രട്ടറിക്കു ശുപാര്‍ശ നല്‍കിയത്. പുകയില നിയന്ത്രണനിയമപ്രകാരം ബോര്‍ഡ് സ്ഥാപിക്കാത്തതിന് ഒരു കടയില്‍നിന്നു പിഴയീടാക്കി. ഭക്ഷ്യസുരക്ഷയുടെ ഭാഗമായി ഹോട്ടലുകള്‍, കൂള്‍ ബാറുകള്‍, ബേക്കറികള്‍, ചിക്കന്‍ സ്റ്റാളുകള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. മറ്റു ചില കച്ചവട സ്ഥാപനങ്ങളില്‍ നിന്നു പിഴ ഈടാക്കുകയും ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സി. ജയചന്ദ്രന്, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.വി. ജീന്‍വാസ്, എസ്. മായ, കെ.എസ്. അനു, പഞ്ചായത്ത് ക്ലാര്‍ക്ക് ലെനിന് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.