പകര്‍ച്ചവ്യാധി പ്രതിരോധയജ്ഞം; ആരോഗ്യസുരക്ഷയ്ക്കു മാലിന്യമുക്ത പരിസരം കാമ്പയിൻ
ഇരിങ്ങാലക്കുട: നഗരസഭ ആരോഗ്യ ജാഗ്രത പകര്‍ച്ചവ്യാധി പ്രതിരോധയജ്ഞം 2022 ആരോഗ്യസുരക്ഷയ്ക്കു മാലിന്യമുക്ത പരിസരം കാമ്പയിന് നഗരസഭതല ഉദ്ഘാടനം നടത്തി. ജനറല്‍ ആശുപത്രിയില്‍ നടന്ന കാമ്പയിന് നഗരസഭ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി നിര്‍വഹിച്ചു. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപ്പുറത്ത് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പി.ടി. ജോര്‍ജ്, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സി.സി. ഷിബിന്‍, വിദ്യാഭ്യാസ കലാസാംസ്കാരിക കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ജിഷ ജോബി എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹേമന്ത് ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങളെക്കുറിച്ച് ക്ലാസെടുത്തു.