മുന്‍ എംഎല്‍എ രാഘവന് പോഴേകടവിലിന്റെ ചരമവാര്‍ഷികദിനം ആചരിച്ചു
കാറളം: മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായിരുന്ന രാഘവന് പോഴേകടവിലിന്റെ ചരമ വാര്‍ഷിക ദിനം ആചരിച്ചു. കാറളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പുഷ്പാര്‍ച്ചനയും അനുസ്മരണവും മുന്‍ കാറളം പഞ്ചായത്ത് പ്രസിഡന്റും സീനിയര്‍ നേതാവുമായ എന്‍.എം. ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബാസ്റ്റിന് ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് തിലകന് പൊയ്യാറ, തങ്കപ്പന് പാറയില്‍, ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ ഫ്രാന്‍സിസ് മേച്ചേരി, വിനോദ് പുള്ളില്‍, ഐ.ഡി. ഫ്രാന്‍സിസ് മാസ്റ്റര്‍, മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികളായ വി.ഡി. സൈമണ്‍, സുരേഷ് പൊഴേകടവില്‍ എന്നിവര്‍ പ്രസംഗിച്ചു. സുബീഷ് കാക്കനാടന്, പി.എസ്. നീതു എന്നിവര്‍ നേതൃത്വം നല്കി