ക്രിസ്തുവിനോടൊപ്പം സഹയാത്രികരായി മുന്നോട്ടുപോകുക -ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ക്രിസ്തുവിനെ അറിയുക, ക്രിസ്തുവിനെ സ്വീകരിക്കുക, ക്രിസ്തുവിനോടൊപ്പം സഹയാത്രികരായി മുന്നോട്ടുപോകുക എന്നതാണ് ഓരോ മതാധ്യാപകരുടെയും മാതാപിതാക്കളുടെയും വിദ്യാര്‍ഥികളുടെയും ഉത്തരവാദിത്വം-ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: ക്രിസ്തുവിനെ അറിയുക, ക്രിസ്തുവിനെ സ്വീകരിക്കുക, ക്രിസ്തുവിനോടൊപ്പം സഹയാത്രികരായി മുന്നോട്ടുപോകുക എന്നതാണ് ഓരോ മതാധ്യാപകരുടെയും മാതാപിതാക്കളുടെയും വിദ്യാര്‍ഥികളുടെയും ഉത്തരവാദിത്വമെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു. 2022-2023 വിശ്വാസപരിശീലന അധ്യയനവര്‍ഷത്തിന്റെ രൂപതാതല ഉദ്ഘാടനം കുഴിക്കാട്ടുശേരി സെന്റ് മേരീസ് ഇടവക ദേവാലയത്തില്‍ നിര്‍വഹിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു ബിഷപ്. ഈ അധ്യയനവര്‍ഷത്തിന്റെ ആപ്തവാക്യം ‘ക്രിസ്തുദര്‍ശനം സഭയിലൂടെ’ എന്ന വിഷയത്തെക്കുറിച്ചുള്ള ലോഗോ പ്രകാശനം ചെയ്തു. വികാരി ജനറാള്‍ മോണ്‍. ജോസ് മഞ്ഞളി, രൂപത മതബോധന ഡയറക്ടര്‍ റവ. ഡോ. റിജോയ് പഴയാറ്റില്‍, കുഴിക്കാട്ടുശേരി ഇടവക വികാരി ഫാ. ജെയിംസ് അതിയുന്തന്‍, രൂപത ആനിമേറ്റര്‍ പ്രഫ. ബ്രിട്ടോ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ലോഗോ മത്സരത്തില്‍ പങ്കെടുത്ത വിജയികളായ വിദ്യാര്‍ഥികള്‍ക്ക് സമ്മാനങ്ങള്‍ നല്കി.