ഇരിങ്ങാലക്കുടയില്‍ നിന്ന് ഇഞ്ചത്തൊട്ടിലേക്കും കെഎസ്ആര്‍ടിസിയുടെ ഉല്ലാസയാത്ര
740 രൂപയാണ് ചാര്‍ജ്
ഇരിങ്ങാലക്കുട: കെഎസ്ആര്‍ടിസി ഇരിങ്ങാലക്കുട ഓപ്പറേറ്റിംഗ് സെന്ററില്‍ നിന്ന് ഇഞ്ചത്തൊട്ടിലേക്കും ഉല്ലാസയാത്ര പാക്കേജ് ആരംഭിക്കുന്നു. മലക്കപ്പാറ, നെല്ലിയാമ്പതി, കൊടുങ്ങല്ലൂര്‍ മുസിരിസ്, മൂന്നാര്‍ എന്നിവിടങ്ങളിലേക്കു പൊതുഅവധി ദിവസങ്ങളില്‍ നടത്തുന്ന സ്പെഷല്‍ സര്‍വീസിനു പുറമെയാണ് ഇത്. ഇഞ്ചത്തൊട്ടിലേക്ക് അവധി ദിവസങ്ങളില്‍ നടത്തുന്ന ഉല്ലാസയാത്രയ്ക്കുള്ള ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി. ഇരിങ്ങാലക്കുടയില്‍ നിന്നു രാവിലെ 6.30 നു പുറപ്പെട്ട് ചാലക്കുടി കോതമംഗലം വഴിയാണു യാത്ര. ബോട്ടിംഗ് അടക്കമുള്ള യാത്രയില്‍ കാലടി പ്ലാന്റേഷന്, ഭൂതത്താന്‍കെട്ട്, ബോട്ടിംഗ്, കുട്ടംപുഴ, പൂയംകുട്ടി, ഇഞ്ചത്തൊട്ടി തൂക്കുപാലം എന്നിവ സന്ദര്‍ശിച്ചശേഷം രാത്രി 8.30 ഓടെ തിരിച്ചെത്തും. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം അടക്കം 740 രൂപയാണ് ചാര്‍ജ്. ഇരിങ്ങാലക്കുടയില്‍ നിന്നാരംഭിച്ച അവധി ദിവസങ്ങളിലെ ഉല്ലാസയാത്രകള്‍ വിജയകരമാണെന്നു കെഎസ്ആര്‍ടിസി വ്യക്തമാക്കി. വലിയതോതിലാണ് അന്വേഷണങ്ങളും ബുക്കിംഗും വരുന്നതെന്ന് അധികൃതര്‍ പറഞ്ഞു. കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഉല്ലാസയാത്രകള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ഇരിങ്ങാലക്കുടയില്‍ നിന്നു മൂന്നാറിലേക്കും കൊടുങ്ങല്ലൂര്‍ മുസിരിസ് യാത്രയ്ക്കും ഭക്ഷണമടക്കം 850 രൂപയും നെല്ലിയാമ്പതി യാത്രയ്ക്ക് 680 രൂപയും മലക്കപ്പാറയിലേക്ക് 360 രുപയുമാണ് ഒരാള്‍ക്ക് ചാര്‍ജ്. അഞ്ചു വയസിനു മുകളിലുള്ള എല്ലാവര്ക്കും ഫുള്‍ ടിക്കറ്റ് വേണം. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും; 0480-2823990, 9142626278, 8921163326.