ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മൊത്തവ്യാപാരസ്ഥാപനങ്ങളില് പരിശോധന നടത്തി

ഇരിങ്ങാലക്കുട: ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ അരിമൊത്തവ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. മുകുന്ദപുരം താലൂക്ക് സപ്ലൈ ഓഫീസര്‍ ജോസഫ് ആന്റോ, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ രാജേഷ്, സുനില്‍ രാജ്, ലിജ, സജിന എന്നിവരാണു പരിശോധന നടത്തിയത്. മറ്റു സ്ഥലങ്ങളില്‍ വരും ദിവസങ്ങളില്‍ പരിശോധന നടത്തുമെന്നു താലൂക്ക് സപ്ലൈ ഓഫീസര്‍ ജോസഫ് ആന്റോ അറിയിച്ചു.