കള്ളു ഷാപ്പ് ആരംഭിച്ച കെട്ടിടങ്ങള്‍ക്ക് വാണിജ്യ ആവശ്യങ്ങള്‍ക്ക് അനുമതി നല്കുവാന് കൗണ്‍സില്‍ യോഗം
ഇരിങ്ങാലക്കുട: നഗരസഭയിലെ 18, 19 വാര്‍ഡുകളില്‍ കള്ളു ഷാപ്പ് ആരംഭിച്ച കെട്ടിടങ്ങള്‍ക്ക് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് അനുമതി നല്കുവാന് നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഈ കെട്ടിടങ്ങള്‍ക്ക് കാര്‍ഷികാവശ്യത്തിന് നഗരസഭയില്‍ നിന്നും അനുമതി വാങ്ങിയ ശേഷം കള്ള് ഷാപ്പ് ആരംഭിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.
പ്രതിഷേധത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ അടക്കമുള്ള അതിക്യതര്‍ കെട്ടിടം പൂട്ടി താക്കോല്‍ നഗരസഭയില്‍ സൂക്ഷിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്വകാര്യ വ്യക്തി ഹൈക്കോടതിയില്‍ കേസ്സ് ഫയല്‍ ചെയ്തതും, അനുകൂല വിധി നേടിയതും. കെട്ടിടങ്ങള്‍ കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പാലിക്കുന്നതിനാല്‍ വാണിജ്യാവശ്യത്തിന് ക്രമവല്‍ക്കരണം നടത്തി അനുമതി നല്‍കാവുന്നതാണന്ന് എഞ്ചിനിയറിങ്ങ് വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവിടെ കള്ള് ഷാപ്പ് ആരംഭിക്കുന്നതിനെതിരെ ശക്തമായ വികാരമാണ് കൗണ്‍സില്‍ യോഗത്തിലുണ്ടായത്. നഗരസഭ കൗണ്‍സിലിന്റെ തീരുമാനങ്ങള്‍ക്കൊപ്പം നില്ക്കാന് ഉദ്യോഗസ്ഥര്‍ക്കു കഴിയണമെന്ന് എല്‍. ഡി. എഫ്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അഡ്വ കെ. ആര്. വിജയ പറഞ്ഞു. അതിനു കഴിയാതെ പോയതിന്റെ മറ്റൊരു ഉദാഹരണമാണ് ഈ കെട്ടിടങ്ങള്‍. ജനങ്ങള്‍ക്കു വേണ്ടിയെടുക്കുന്ന തീരുമാനങ്ങള്‍ എങ്ങനെ നടപ്പാക്കാന്‍ കഴിയുമെന്നാണ് ചിന്തിക്കേണ്ടതെന്നും അഡ്വ കെ. ആര്. വിജയ ചൂണ്ടിക്കാട്ടി. നഗരസഭ സ്റ്റാന്‍ഡിങ്ങ് കൗണ്‍സിലിന്റെ പരാജയമായിരുന്നു സ്വകാര്യ വ്യക്തിക്ക് അനുകൂല വിധിയുണ്ടായതിന് കാരണമെന്ന് എല്‍. ഡി. എഫ്. അംഗം സി. സി. ഷിബിന്‍, ബി. ജെ. പി. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബന് എന്നിവര്‍ കുറ്റപ്പെടുത്തി. എക്സൈസ് ചട്ടങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചാണോ എക്സൈസ് ഡിപ്പാര്‍ട്ട്മെന്റ് അനുമതി നല്‍കിയിട്ടുള്ളതെന്ന് അന്വേഷിക്കണമെന്ന് ബി. ജെ. പി. അംഗം ടി. കെ. ഷാജു ആവശ്യപ്പെട്ടു. നഗരസഭയെ നഗരസഭയെ കബളിപ്പിച്ച് അനുമതി വാങ്ങിയാണ് കള്ള് ഷാപ്പ് ആരംഭിച്ചതെന്നും, പ്രദേശവാസികളുടെ പ്രതിഷേധം കണക്കിലെടുത്ത് കള്ള്് ഷാപ്പിന് അനുമതി നല്‍കരുതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച മുനിസിപ്പല്‍ വൈസ് ചെയര്മാന് ടി. വി. ചാര്‍ളി, എം. ആര്. ഷാജു, സുജ സജ്ഞീവ്കുമാര്‍, പി. ടി. ജോര്‍ജ്ജ്, ജെയ്സണ്‍ പാറേക്കാടന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കെട്ടിട നിര്‍മാണ ചടങ്ങള്‍ പാലിച്ചിട്ടുണ്ടെങ്കില്‍ വാണിജ്യാവശ്യത്തിന് ക്രമവല്‍ക്കരണം നടത്തി അനുമതി നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടെന്ന് മുനിസിപ്പല്‍ സെക്രട്ടറി മുഹമ്മദ് അനസ് യോഗത്തില്‍ വിശദീകരിച്ചു. കെട്ടിന നിര്‍മാണ ചടങ്ങള്‍ പാലിച്ചതായി എഞ്ചിനിയറിങ്ങ് വിഭാഗവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് സെക്രട്ടറി ചൂണ്ടിക്കാട്ടി. കള്ള് ഷാപ്പിന് അനുമതി നല്‍കുന്നത് എക്സൈസ് വകുപ്പാണ്. നഗരസഭയോടെ അഭിപ്രായം പോലും ചോദിച്ചിട്ടില്ലെന്ന് സെക്രട്ടറി പറഞ്ഞു. ഈ സാഹചര്യത്തില്‍ നഗരസഭ കൗണ്‍ലിന്റെ വികാരം സ്റ്റാന്‍ഡിങ്ങ് കൗണ്‍സില്‍ വഴി കോടതിയെ അറിയിക്കുമെന്ന് ചെയര്‍പേഴ്സണ്‍ സോണിയ ഗിരി പറഞ്ഞു. പ്രദേശവാസികളുടെ എതിര്‍പ്പിനിടയിലും കള്ള്ഷാപ്പുകള്‍ക്ക് ലൈസന്‍സ് പുത്തുക്കി നല്കുന്നതു സംബന്ധിച്ച് എക്സൈസ് വകുപ്പിന് പരാതി നല്‍കുമെന്നും ചെയര്‍പേഴ്സണ്‍ സോണിയ ഗിരി പറഞ്ഞു.