സംഗമസാഹിതി സാഹിത്യോത്സവം: പുസ്തക ചര്‍ച്ച

ഇരിങ്ങാലക്കുട: എഴുത്തുകാരുടെ സംഘടനയായ സംഗമസാഹിതിയുടെ നേതൃത്വത്തില്‍ വിനോദ് വാരിയര്‍ രചിച്ച ‘കാവ്യായനം’, പ്രകാശന് ഇഞ്ചക്കുണ്ട് രചിച്ച ‘പ്രകൃതിയുടെ ചാവേര്‍’ എന്നീ കവിതാപുസ്തകങ്ങളുടെ അവതരണവും ചര്‍ച്ചയും നടന്നു. ചടങ്ങില്‍ കവി വി.വി. ശ്രീല അധ്യക്ഷത വഹിച്ചു. കെ, പ്രീത, കാട്ടൂര്‍ രാമചന്ദ്രന് എന്നിവര്‍ പുസ്തകങ്ങള്‍ അവതരിപ്പിച്ചു. പി.എന്‍. സുനില്‍, കൊടകര രമേശ്, രാധാകൃഷ്ണന് വെട്ടത്ത്, അരുണ്‍ ഗാന്ധിഗ്രാം എന്നിവര്‍ പ്രസംഗിച്ചു.