പരസ്പര ബഹുമാനത്തോടെ പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധികളാണ് നാടിന്നാവശ്യം പി.കെ. ഡേവീസ് മാസ്റ്റര്‍
ഇരിങ്ങാലക്കുട: കക്ഷി രാഷ്ട്രീയത്തിനധീനമായി പരസ്പര ബഹുമാനത്തോടെ പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധികളാണ് നാടിന്നാവശ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് മാസ്റ്റര്‍ പറഞ്ഞു. നഗരസഭയുടെ ഞാറ്റുവേല മഹോത്സവത്തിന്റെ ജനപ്രതിനിധികളെ ആദരിയ്ക്കുന്ന ‘ആദരണീയം’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ നഗരസഭയുടെ ശുചിത്വ പദവി അംബാസിഡറായി പ്രശസ്ത സിനിമാ താരം ഇടവേള ബാബുവിനെ് പ്രഖ്യാപിച്ചു. മുന്‍ നഗരസഭ ചെയര്മാന്മാരായ അഡ്വ. എ.പി. ജോര്‍ജ്, അഡ്വ. ടി.ജെ. തോമാസ്, ഇ എം പ്രസന്നന്, സി. ഭാനുമതി ടീച്ചര്‍, ബീവി അബ്ദുള്‍ കരീം, സോണിയ ഗിരി, ബെന്‍സി ഡേവിഡ്, മേരിക്കുട്ടി ജോയ്, പൊറത്തിശ്ശേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാരായ എ.ജെ. ആന്റണി, ചിന്ത ധര്മ്മരാജന്, തങ്കമണി ഗോപിനാഥ്, എം.ബി. രാജു മാസ്റ്റര്‍ എന്നിവരെ ആദരിച്ചു. മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ജെയ്സണ്‍ പാറേയ്ക്കാടന്‍ സ്വാഗതവും ട്രോഫി കമ്മിറ്റി ചെയര്മാന് അഡ്വ. ജിഷ ജോബി നന്ദിയും രേഖപ്പെടുത്തി.
സിനിമാ താരം ഇടവേള ബാബു ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വ പദവി അംബാസിഡര്‍
ഇരിങ്ങാലക്കുട: നഗരസഭയുടെ ശുചിത്വ പദവി അംബാസിഡറായി പ്രശസ്ത സിനിമാ താരം ഇടവേള ബാബുവിനെ പ്രഖ്യാപിച്ചു. നഗരസഭയുടെ ഞാറ്റുവേല മഹോത്സവത്തില്‍ ജനപ്രതിനിധികളെ ആദരിയ്ക്കുന്ന ‘ആദരണീയം’ ചടങ്ങിലാണ് പ്രഖ്യാപനം നടന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് മാസ്റ്ററാണ് പ്രഖ്യാപനം നടത്തിയത്. മുന്‍ നഗരസഭ ചെയര്മാന്മാരായ അഡ്വ. എ.പി. ജോര്‍ജ്, അഡ്വ. ടി.ജെ. തോമാസ്, ഇ എം പ്രസന്നന്, സി. ഭാനുമതി ടീച്ചര്‍, ബീവി അബ്ദുള്‍ കരീം, സോണിയ ഗിരി, ബെന്‍സി ഡേവിഡ്, മേരിക്കുട്ടി ജോയ്, പൊറത്തിശ്ശേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാരായ എ.ജെ. ആന്റണി, ചിന്ത ധര്മ്മരാജന്, തങ്കമണി ഗോപിനാഥ്, എം.ബി. രാജു മാസ്റ്റര്‍ എന്നിവരെ ആദരിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ജെയ്സണ്‍ പാറേക്കാടന്‍ സ്വാഗതവും ട്രോഫി കമ്മിറ്റി ചെയര്മാന് അഡ്വ. ജിഷ ജോബി നന്ദിയും രേഖപ്പെടുത്തി.