ദീപിക നമ്മുടെ ഭാഷാപദ്ധതിയുടെ മേഖലാതല ഉദ്ഘാടനം സംഘടിപ്പിച്ചു
സമൂഹത്തിന്റെ മുഖ്യധാരയില് നിന്നും മാറ്റിനിര്ത്തപ്പെട്ടവരുടെ ശബ്ദമായി മാറിയ പത്രമാണ് ദീപിക-ബിഷപ് മാര് പോളി കണ്ണൂക്കാടന്
ഇരിങ്ങാലക്കുട: കര്ഷകരുടെയും സമൂഹത്തിന്റെ മുഖ്യധാരയില് നിന്നും മാറ്റിനിര്ത്തപ്പെട്ടവരുടെയും ശബ്ദമായി മാറിയ പത്രമാണ് ദീപികയെന്ന് ബിഷപ് മാര് പോളി കണ്ണൂക്കാടന് പറഞ്ഞു. ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹൈസ്കൂളില് ദീപിക നമ്മുടെ ഭാഷാപദ്ധതിയുടെ മേഖലാതല ഉദ്ഘാടനം നിര്വഹിച്ച് സംസാരിക്കുകയായിരുന്നു ബിഷപ്. നന്മയില് ഉറച്ചു നിന്ന് തിന്മകളെ ഉന്മൂലനം ചെയ്യുവാന് വിദ്യാര്ഥികള്ക്ക് സാധിക്കണമെന്നും അതുവഴി നാടിന്റെ വളര്ച്ചയില് പങ്കുകാരാകണമെന്നും ബിഷപ് പറഞ്ഞു. ദീപിക ദിനപത്രം വിദ്യാര്ഥി പ്രതിനിധി ജെയിന് റോസിന് നല്കിയാണ് ഉദ്ഘാടനം നിര്വഹിച്ചത്. സ്കൂള് മാനേജര് ഫാ. പയസ് ചെറപ്പണത്ത് അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് തോമസ് കോട്ടോളി, ഹെഡ്മിസ്ട്രസ് മിന്സി തോമസ്, ട്രസ്റ്റിമാരായ അഡ്വ. ഹോബി ജോളി, ജെയ്ഫിന് ഫ്രാന്സിസ്, പുഞ്ചിരി സേവ്യര്, മെറിന് സേവ്യര് എന്നിവര് പ്രസംഗിച്ചു. ഇരിങ്ങാലക്കുട സ്വദേശി സേവ്യര് ഇലഞ്ഞിക്കല് ആണ് സ്കൂളിലേക്ക് ദീപിക സംഭാവന ചെയ്തത്.