അമ്മന്നൂര്‍ ഗുരുകുലത്തില്‍ പതിന്നാലാമത് ഗുരുസ്മരണ-അമ്മന്നൂര്‍ അനുസ്മരണം

ഇരിങ്ങാലക്കുട: അമ്മന്നൂര്‍ ഗുരുകുലത്തില്‍ പതിന്നാലാമത് ഗുരുഅമ്മന്നൂര് മാധവച്ചാക്യാര്‍ അനുസ്മരണം സംഘടിപ്പിച്ചു. ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് ഡോ. വി.കെ. വിജയന് ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയാഗിരി അധ്യക്ഷത വഹിച്ചു. ഡോ. എന്‍. കൃഷ്ണന് കൂടിയാട്ടത്തിലെ നിര്‍വഹണവും കഥകളിയും എന്ന വിഷയത്തില്‍ അമ്മന്നൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഗുരുകുലം പ്രസിഡന്റ് നാരായണന് നമ്പ്യാര്‍ സ്വാഗതവും, ഗുരുകുലം ട്രഷറര്‍ സരിതാ കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് സൂരജ് നമ്പ്യാര്‍ അവതരിപ്പിച്ച ബാലിവധം സുഗ്രീവന്റെ നിര്‍വഹണം അരങ്ങേറി. മിഴാവില്‍ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരന്, കലാമണ്ഡലം നാരായണന് നമ്പ്യാര്‍, കലാമണ്ഡലം രാഹുല്‍ എന്നിവരും ഇടക്കയില്‍ കലാനിലയം ഉണ്ണികൃഷ്ണനും, താളത്തില്‍ സരിതാ കൃഷ്ണകുമാര്‍, ആതിരാ ഹരിഹരന്, ഗുരുകുലം ശ്രുതി, ഗുരുകുലം അഞ്ജന എന്നിവരും ചമയത്തില്‍ കലാനിലയം ഹരിദാസും പങ്കെടുത്തു.