കോണ്‍ഗ്രസ് പട്ടേപ്പാടം ബൂത്ത് കമ്മിറ്റി ആദരവ് നടത്തി

പട്ടേപ്പാടം: കോണ്‍ഗ്രസ് പട്ടേപ്പാടം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരെയും, പൊതുപ്രവര്‍ത്തന രംഗത്ത് ദീര്‍ഘകാലം പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ആദരിച്ചു. ആദരസമ്മേളനം കെപിസിസി നിര്‍വാഹക സമിതി അംഗം എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. ജോണി കാച്ചപ്പിള്ളി അധ്യക്ഷത വഹിച്ചു. ഷാറ്റോ കുര്യന്, ഷിന്റോ ജോണ്‍ വാതുക്കാടന്‍, പി.ഐ. ജോസ്, ശശികുമാര്‍ എടപ്പുഴ, യൂസഫ് കൊടകരപ്പറമ്പില്‍, സുരേഷ് പെരുമ്പുള്ളിത്താഴത്ത് എന്നിവര്‍ പ്രസംഗിച്ചു.