ആസാദികാ അമൃത് മഹോത്സവിന്റെ ഭാഗമായി ഹര് ഘര്‍ തിരംഗയുടെ ഉദ്ഘാടനം

ഇരിങ്ങാലക്കുട: ആസാദികാ അമൃത് മഹോത്സവിന്റെ ഭാഗമായി ഹര് ഘര്‍ തിരംഗയുടെ ഉദ്ഘാടനം ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുടയില്‍ നടത്തപ്പെട്ടു. കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജോളി ആന്‍ഡ്രൂസ്, ഡോ. ഫ്രാന്ഗോ ടി. ഫ്രാന്‍സിസിനു ദേശീയ പതാക നല്കി ഉദ്ഘാടനം നിര്‍വഹിച്ചു. 50 ഓളം എന്‍സിസി കേഡറ്റ്സ് പരിപാടിയില്‍ പങ്കുചേര്‍ന്നു.