ജനാധിപത്യ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം, ഗാന്ധി ദര്ശന് വേദി
ഇരിങ്ങാലക്കുട: ഗാന്ധി ദര്ശന് വേദി നിയോജകമണ്ഡലം കമ്മിറ്റി സമ്മേളനം നടത്തി. കേന്ദ്രത്തിലേയും, സംസ്ഥാനത്തേയും ഭരണാധികാരികള്‍ ഭരണഘടനാ സ്ഥാപനങ്ങളെപ്പോലും വരുതിയിലാക്കി എതിര്പ്രസ്ഥാനങ്ങളേയും വ്യക്തികളേയുമൊക്കെ തേജോവധം ചെയ്യുന്ന അവസ്ഥയാണിപ്പോള്‍ നിരന്തരം കണ്ടുവരുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ത്യാഗം ചെയ്ത മഹാത്മാക്കള്‍ അവഹേളിക്കപ്പെടുകയാണെന്നും, ഇന്ത്യയുടെ നാനാത്വത്തിലെ ഏകത്വം ഉള്‍ക്കൊള്ളുന്ന ദേശസ്നേഹികള്‍ ജനാധിപത്യവും സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ രംഗത്തിറങ്ങണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു. നിയോജകമണ്ഡലം ചെയര്മാന് യു. ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജില്ലാ വൈസ് ചെയര്മാന് പി.കെ. ജിനന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എം. മൂര്‍ഷിദ്, ജില്ലാ കമ്മിറ്റി അംഗം എം. സനല്‍കുമാര്‍, നിയോജകമണ്ഡലം ഭാരവാഹികളായ എം.ആര്. രഞ്ജി, സി.എം. ഉണ്ണികൃഷ്ണന്, എ.സി. സുരേഷ്, എം.ഒ. ജോണ്‍, പി.കെ. ശിവന്, കെ.ബി. ശ്രീധരന്, കെ.പി. മുരളീധരന്, ഇ.ജി. സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.