പി.സി. ജയപ്രകാശിന്റെ നാലാമത് അനുസ്മരണ ദിനം ആചരിച്ചു

പട്ടേപ്പാടം: കെപിഎംഎസ് മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും വെള്ളാങ്കല്ലൂര്‍ യൂണിയന് പ്രസിഡന്റുമായിരുന്ന പി.സി. ജയപ്രകാശിന്റെ നാലാമത് അനുസ്മരണ ദിനം ആചരിച്ചു. രാവിലെ കുന്നുമ്മല്‍ക്കാട് പുഷ്പാര്‍ച്ചനയും പതാക ഉയര്‍ത്തലും സംഘടിപ്പിച്ചു. തുടര്‍ന്ന് കെസി ടവറില്‍ അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം സെക്രട്ടേറിയേറ്റ് അംഗം പി.എന്‍. സുരന് ഉദ്ഘാടനം ചെയ്തു. യൂണിയന് പ്രസിഡന്റ് ശശി കോട്ടോളി അധ്യക്ഷത വഹിച്ചു. സന്തോഷ് ഇടയിലപ്പുര, ബാബു തൈവളപ്പില്‍, പ്രേംജിത്ത്, സന്ധ്യ മനോജ്, സുധീഷ്, സന്തോഷ് ഇടയിലപ്പുര, നിതീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു