കോവിഡ് മൂലം വിടവാങ്ങിയവരെ ചമയം നാടകവേദി അനുസ്മരിച്ചു
പുല്ലൂര്: കോവിഡ് കാലം കവര്ന്നെടുത്ത പ്രിയപ്പെട്ടവര്ക്ക് ആദരമര്പ്പിച്ചുകൊണ്ട് ചമയം നാടകവേദി അനുസ്മരണയോഗം സംഘടിപ്പിച്ചു. എസ്എന്ഡിപി യോഗം കൗണ്സിലര് പി.കെ. പ്രസന്നന് അനുശോചന സമ്മേളനം ഉദ്ഘാടനം ചെയ്തു. എ.എന്. രാജന് അധ്യക്ഷത വഹിച്ച ചടങ്ങില് ഡോ. കെ.പി. ജോര്ജ് മുഖ്യപ്രഭാഷണം നടത്തി. കലാഭവന് നൗഷാദ്, ഗ്രാമപഞ്ചായത്തംഗം മണി സജയന്, ഭാസുരാംഗന്, കിഷോര് പള്ളിപ്പാട്ട്, ഷൈന് എടക്കുളം, കോമളം സോമന് എന്നിവര് സംസാരിച്ചു. അനില് വര്ഗീസ് സ്വാഗതവും ടി.ജെ. സുനില് നന്ദിയും പറഞ്ഞു.