അതിദാരിദ്യനിര്‍മാര്‍ജന പദ്ധതിയുടെ തുടര്‍ നടപടികളുമായി കാട്ടൂര്‍ പഞ്ചായത്ത്
ഗുണഭോക്താക്കളായി ഉള്‍പ്പെടുത്തിയത് പതിനഞ്ച് പേരെ; അതിദരിദ്രരെ മുഖ്യധാരയിലെത്തിച്ച് ജീവിതഭദ്രതയും സുരക്ഷയും ഉറപ്പുവരുത്തുമെന്ന് മന്ത്രി ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: സമൂഹത്തിലെ അതിദരിദ്രരെ മുഖ്യധാരയിലെത്തിച്ച് അവരുടെ ജീവിത ഭദ്രതയും സുരക്ഷയും ഉറപ്പു വരുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു. സാമൂഹ്യ നീതിയിലധിഷ്ഠിതമായ സമഗ്ര വികസനം എന്ന കാഴ്ച്ചപ്പാടാണ് സര്‍ക്കാരിനുള്ളതെന്നും മന്ത്രി പറഞ്ഞു. കാട്ടൂര്‍ പഞ്ചായത്ത് അതിദാരിദ്ര്യ നിര്‍മാര്‍ജന ഉപപദ്ധതി നിര്‍വഹണ ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. ദാരിദ്ര്യ നിര്‍മാര്‍ജനം നല്ല രീതിയില്‍ ഏറ്റെടുത്ത് നടത്താനായ സംസ്ഥാനമാണ് കേരളം. കാലങ്ങളായുണ്ടായ വര്‍ഗസമവാക്യങ്ങള്‍ മാറ്റിയെഴുതാനും എല്ലാവര്ക്കും നല്ല രീതിയിലുള്ള ജീവിത നിലവാരം ഉറപ്പുവരുത്താനും സാധിച്ചിട്ടുണ്ട്. എങ്കില്‍ പോലും നവകേരള വികസന മോഡലിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കാത്ത ഒരു വിഭാഗം ഇപ്പോഴും കേരളത്തിലുണ്ട്. അവരെയും സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് അതിദാരിദ്ര നിര്‍മാര്‍ജന പ്രക്രിയയിലൂടെ സര്‍ക്കാര്‍ നടത്തിക്കൊണ്ടി രിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കാട്ടൂര്‍ കാറ്റിക്കിസം ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രന് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്, ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്, കാനറ ബാങ്ക് ചീഫ് മാനേജര്‍ ജിന്‍സിമോള്‍ കെ.ആന്റണി എന്നിവര്‍ വിശിഷ്ടാതിഥികളായി. പഞ്ചായത്ത് സെക്രട്ടറി എം.എച.് ഷാജിക്ക് പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് സി.സി. സന്ദീപ്, ബ്ലോക്ക് മെമ്പര്‍ വി.എം. ബഷീര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ വിമല സുഗുണന്, ടി.വി. ലത, വാര്‍ഡ് മെമ്പര്‍മാരായ പി.എസ്. അനീഷ്, റഹി ഉണ്ണികൃഷ്ണന്, രമ ഭായ് ടീച്ചര്‍, അംബുജ രാജന് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വി.എം. കമറുദ്ദീന് സ്വാഗതവും വിഇഒ പ്രജിത പ്രകാശ് നന്ദിയും പറഞ്ഞു.