മത, ധൈഷണിക , കലാപാരമ്പര്യങ്ങളുടെ നാടാണ് ഇരിങ്ങാലക്കുട-മന്ത്രി ഡോ. ആര് ബിന്ദു
ഇരിങ്ങാലക്കുട: നാടിന്റെ സാമൂഹിക സാംസ്കാരിക ചരിത്രം തേടിയുളള സെമിനാറിന് സംഗമപുരിയില്‍ തുടക്കമായി. കൂടല്‍മാണിക്യം ക്ഷേത്രം മ്യൂസിയം ആന്റ് ആര്‍ക്കൈവ്സിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ക്ഷേത്രവും ഇരിങ്ങാലക്കുടയും , അതിന്റെ സാമൂഹിക സംസ്കാരിക ചരിത്രം, വര്‍ത്തമാനകാല പ്രസക്തി എന്ന വിഷയത്തില്‍ ചരിത്ര സെമിനാറും ചരിത്ര ക്വിസ്സും സംഘടിപ്പിക്കുന്നത്. പഴയ മണിമാളിക കെട്ടിടസ്ഥലത്ത് പ്രത്യേക പന്തലില്‍ ആരംഭിച്ച സെമിനാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആര് ബിന്ദു ഉദ്ഘാടനം ചെയ്തു. മത, ധൈഷണിക , കലാപാരമ്പര്യങ്ങളുടെ നാടാണ് ഇരിങ്ങാലക്കുടയെന്നും നാനാമുഖ സാംസ്കാരിക ധാരകളുടെ ഊര്‍ജ്ജമാണ് ഇവിടെ ഉള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ചരിത്ര രേഖകളിലെ വൈരുധ്യങ്ങള്‍ക്കിടയിലൂടെ ശരിയായ ചരിത്രം വായിച്ചെടുക്കാന്‍ പുതുതലമുറ തയ്യാറാകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ദേവസ്വം ചെയര്മാന് യു പ്രദീപ്മേനോന്‍ അധ്യക്ഷനായിരുന്നു. നഗരസഭ ചെയര്മാന് സോണിയ ഗിരി, ആര്‍ക്കൈവ്സ് ഉപദേശക സമിതി അംഗങ്ങളായ അശോകന് ചരുവില്‍, പ്രൊഫ സാവിത്രി ലക്ഷ്മണന് , ഡോ ടി കെ നാരായണന് , അമ്മന്നൂര്‍ പരമേശ്വരന് ചാക്യാര്‍ , ഭരണ സമിതി അംഗങ്ങളായ ഭരതന് കണ്ടേങ്കാട്ടില്‍ , അഡ്വ കെ ജി അജയ്കുമാര്‍ , കെ എ പ്രേമരാജന്‍, എ വി ഷൈന്‍, കെ ജി സുരേഷ് എന്നിവര്‍ പങ്കെടുത്തു. ആര്‍ക്കൈവ്സ് ഡയറക്ടര്‍ ഡോ കെ രാജേന്ദ്രന് സ്വാഗതവും അഡ്മിനിസ്ട്രേറ്റര്‍ ഷിജിത് കെ ജെ നന്ദിയും പറഞ്ഞു.