കൂട്ടില്‍ കുടുങ്ങിയ എരുമക്ക് രക്ഷകനായി പഞ്ചായാത്തഗം ടി.വി. വിപിന്‍

ഇരിങ്ങാലക്കുട: മൃഗാശുപത്രിയിലെ സുരക്ഷാ കൂടിനുള്ളില്‍ അകപെട്ട എരുമയ്ക്ക് രക്ഷകനായി വാര്‍ഡ് മെമ്പര്‍. പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ മൃഗാശുപത്രിയില്‍ കൃത്രിമ ബീജധാരണത്തിന് എത്തിച്ച എരുമയാണ് കുത്തിവെയ്പ്പിന് ഇടയില്‍ കൂടിനുള്ളില്‍ അകപെട്ടത് വിവരമറിഞ്ഞ് എത്തിയ ആറാം വാര്‍ഡ് മെമ്പര്‍ ടി.വി. വിബിന് ഉടന്‍ ട്രെയ്ഡര്‍ ഉപയോഗിച്ച് കൂട് കട്ട് ചെയ്ത് കാലുകള്‍ കുടുങ്ങിയ എരുമയെ രക്ഷിക്കുകയായിരുന്നു. പടിയൂര്‍ പഞ്ചായത്തിലെ രമേഷ് കമ്പനി പറമ്പലിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് എരുമ രക്ഷാപ്രവര്‍ത്തനത്തില്‍ വെറ്റിനറി സര്ജന് ഷൈമ, മുന്‍വാര്‍ഡ് മെമ്പര്‍ കെ.പി കണ്ണന്, ബാബു കെല്ലാറ, ലതിക മണി തുടങ്ങിയവര്‍ നേതൃത്വം നല്കി.