റവന്യൂ ജില്ല കേരള സ്കൂള്‍ കലോത്സവം പ്രോഗ്രാം ബ്രോഷര്‍ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട: തൃശൂര്‍ റവന്യൂ ജില്ല കേരള സ്കൂള്‍ കലോത്സവം പ്രോഗ്രാം ബ്രോഷര്‍ പ്രകാശനം കവി എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് നിര്‍വഹിച്ചു. നഗരസഭാധ്യക്ഷ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, പ്രോഗ്രാം കമ്മറ്റി ചെയര്‍ പേഴ്സണ്‍ അഡ്വ. കെ.ആര്. വിജയ, ജനറല്‍ കണ്‍വീനര്‍ ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.വി. മദനമോഹനന്‍, ജില്ല വിദ്യഭ്യാസ ഓഫീസര്‍ എസ്. ഷാജി, പി.എ. ജസ്റ്റിന് തോമസ് വി., കണ്‍വീനര്‍ ബി. സജീവ്, നഗരസഭ കൗണ്‍സിലര്‍മാര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.