സഹകരണ സ്ഥാപനങ്ങള്‍ക്കുമേലുള്ള കേന്ദ്ര ഗവണ്മെന്റ് നീക്കം അതിജീവിക്കും, ടി.എന്‍. പ്രതാപന് എംപി
കാട്ടൂര്‍: കേരളത്തിലെ സഹകരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസ്ഥാന വിഷയമാണെന്നും കേന്ദ്രഗവണ്മെന്റ് പുതുതായി കൊണ്ട് വരുന്ന നിയന്ത്രണങ്ങള്‍ കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കുമെന്നും അത്തരം നിയന്ത്രണങ്ങള്‍ നടപ്പിലാക്കാതിരിക്കുവാന്‍ കേരളത്തിലെ എംപിമാര്‍ ഒന്നടങ്കം പാര്‍ലമെന്റില്‍ പ്രക്ഷോപം നടത്തികൊണ്ടിരിക്കുകയാണെന്നും ടി.എന്‍. പ്രതാപന് എംപി. കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ 69ാ മത് സഹകരണവാരോഘഷമായി ബന്ധപ്പെട്ട് നടത്തിയ സഹകരണ സദസ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ അധ്യക്ഷത വഹിച്ചു. കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രന്, മുകുന്ദപുരം സര്‍ക്കള്‍ സഹകരണ യൂണിയന് ചെയര്മാന് ജോസ് ജെ. ചിറ്റിലപ്പിള്ളി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. കേരള ബാങ്ക് കാട്ടൂര്‍ ബ്രാഞ്ച് മാനേജര്‍ സി.സി. ഷര്‍മിള, കാട്ടൂര്‍ തെക്കും പാടം പാടശേഖരസമിതി പ്രസിഡന്റ് എം.കെ. കണ്ണന്, വനിത സഹകരണസംഘം പ്രസിഡന്റ്് നിസ സഗീര്‍ എന്നിവര്‍ പ്രസംഗിച്ചു. സഹകരണസംരക്ഷണ സദസിന് മുന്നോടിയായി നടന്ന ഘോഷയാത്ര ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്ക് ചെയര്മാന് എംപി ജാക്സണ് ഫ്ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് ലഹരിക്കെതിരെയുള്ള മോചനമെന്ന ഏകാംഗനാടകം അരങ്ങേറി. ബാങ്ക് വൈസ് പ്രസിഡന്റ് ഇ.ബി. അബ്ദുള്‍ സത്താര്‍ സ്വാഗതവും, ബാങ്ക് സെക്രട്ടറി ടി.വി. വിജയകുമാര്‍ നന്ദിയും പറഞ്ഞു.