പടിയൂര്‍ പഞ്ചായത്തില്‍ നിര്‍മിക്കുന്ന ഹോമിയോ ആശുപത്രിക്ക് തറക്കല്ലിടുന്ന ചടങ്ങ് മന്ത്രി ഡോ. ആര് ബിന്ദു ഉദ്ഘാടനം ചെയ്യുന്നു
പടിയൂര്‍: എല്ലാ രോഗങ്ങള്‍ക്കും പ്രതിരോധത്തില്‍ അധിഷ്ഠിതമായ കാഴ്ചപ്പാടോടെ പ്രതിവിധി നിശ്ചയിക്കാന്‍ പറ്റുന്ന ചികിത്സ രീതിയാണ് ഹോമിയോ ചികില്‍സയെന്ന് മന്ത്രി ഡോ. ആര് ബിന്ദു പറഞ്ഞു. പടിയൂര്‍ പഞ്ചായത്തില്‍ നിര്‍മിക്കുന്ന ഹോമിയോ ആശുപത്രിക്ക് തറക്കല്ലിടുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കോവിഡ് കാലത്ത് പ്രതിരോധത്തിന് വലിയ രീതിയില്‍ ഹോമിയോ മരുന്നുകള്‍ പ്രയോജനപ്പെട്ടിരുന്നു. ചികിത്സയുടെ ആനുകൂല്യങ്ങള്‍ പടിയൂര്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് ലഭിക്കുന്നത് സഹായകരമായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വര്‍ഷങ്ങളായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോമിയോ ആശുപത്രിക്ക് സ്വന്തമായൊരു കെട്ടിടം എന്ന പടിയൂര്‍ നിവാസികളുടെ സ്വപ്നമാണ് ഇതോടെ യാഥാര്‍ഥ്യമാകുന്നത്. പുതിയ കെട്ടിടത്തിന് രണ്ടാം നില നിര്‍മ്മിക്കുന്നതിനുള്ള സഹായവും മന്ത്രി വാഗ്ദാനം ചെയ്തു. ഇരിങ്ങാലക്കുട മുന്‍ എംഎല്‍എ കെ.യു. അരുണന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചാണ് ഹോമിയോ ആശുപത്രി നിര്‍മ്മിക്കുന്നത്. ആശുപത്രിക്കായി സ്ഥലം വിട്ടുനല്‍കിയത് ആലുക്കത്തറ വിശ്വംഭരന് മകന് സബീഷ് ആണ്. പഞ്ചായത്ത് പ്രസിഡന്റ് ലതാ സഹദേവന് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മുന്‍ എംഎല്‍എ പ്രഫ. കെ.യു. അരുണന് മുഖ്യാതിഥി ആയി. വൈസ് പ്രസിഡന്റ് കെ.വി. സുകുമാരന്‍, ബ്ലോക്ക് മെമ്പര്‍ സുധ ദിലീപ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ജയശ്രീ ലാല്‍, ലിജി രതീഷ്, ടി.വി. വിബിന്, മെമ്പര്‍മാരായ കെ.എം. പ്രേമവത്സന്‍, വി.ടി. ബിനോയ്, നിഷ പ്രനീഷ്, പ്രഭാത് വെള്ളാപ്പുള്ളി, ജോയ്സി ആന്റണി, സുനന്ദ ഉണ്ണികൃഷ്ണന്, ശ്രീജിത്ത് മണ്ണായില്‍, ഷാലി ദിലീപന്, ബിനോയ് കളരിക്കല്‍, ഹോമിയോ ഡിഎംഒ ഡോ. ലീന റാണി, മെഡിക്കല്‍ ഓഫീസര്‍ ഡോ. സിനി ഇഗ്നേഷ്യസ് തുടങ്ങിയവര്‍ പങ്കെടുത്തു.

കുടുംബശ്രീ എംഇആര്‍സി സെന്റര്‍ മുരിയാട് പ്രവര്‍ത്തനം ആരംഭിച്ചു
കാറളം പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കട്ടപ്പുറം റോഡ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു
കാറളം പഞ്ചായത്ത് പൂവ്വത്തുംകടവില്‍ റോഡ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു
ഹരിത കേരള മിഷന് ഒരു തൈ നടാം ജനകീയ വൃക്ഷവത്കരണ പരിപാടി ഒരു കോടിയിലധികം വൃക്ഷതൈകള്‍ നട്ടു
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ചു
നിപ്മറിനു കീഴില്‍ പുതിയ റീഹാബ് ആശുപത്രി ആരംഭിക്കും: മന്ത്രി ഡോ. ആര്. ബിന്ദു