ദഫ്മുട്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ വെമ്മനാട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
ബാന്‍ഡ് മേളത്തില്‍ ചാലക്കുടി കാര്‍മലും മതിലകം ഒഎല്എഫും
ഇരിങ്ങാലക്കുട: സ്കൂള്‍ കലോത്സവത്തിന്റെ ബാന്‍ഡ് മത്സരം മുനിസിപ്പല്‍ മൈതാനത്തെ പ്രകമ്പനം കൊള്ളിച്ചു. ഹൈസ്കൂള്‍ വിഭാഗത്തില്‍ എട്ടു ടീമുകളും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ രണ്ടു ടീമുകളാണ് മത്സരിച്ചത്. അച്ചടക്കവും കൃത്യതയും ചേര്‍ന്ന മത്സരം ഒന്നിനൊന്ന് മികവ് പുലര്‍ത്തി. ഹൈസ്കൂള്‍ വിഭാഗത്തില്‍ മതിലകം ഒഎല്‍എഫ് സ്കൂള്‍ ഒന്നാം സ്ഥാനവും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ചാലക്കുടി കാര്‍മല്‍ സ്കൂളും ഒന്നാം സ്ഥാനം നേടി. ഒഎല്‍എഫ് മൂന്നാം തവണയാണ് റവന്യു മത്സരത്തില്‍ വിജയിക്കുന്നത്.