മാപ്രാണത്ത് വീട്ടില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം, തീയണച്ചത് ഫയര്‍ഫോഴ്സ് എത്തിയതിനെ തുടര്‍ന്ന്

ഇരിങ്ങാലക്കുട: മാപ്രാണത്ത് വീട്ടില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം. നഗരസഭ വാര്‍ഡ് 35 ല്‍ തൈവളപ്പില്‍ ക്ഷേത്രത്തിന് അടുത്ത് കുരിയാപ്പിളളി വീട്ടില്‍ മാഹിന്റെ വീട്ടില്‍ വൈകീട്ട് ആറരയോടെയാണ് സംഭവം. മാഹിന്റെ ഭാര്യയും കുട്ടിയും അമ്മയും സഹോദരി പുത്രനുമാണ് ഈ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നത്. അടുക്കളയില്‍ നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്ന് എത്തി നോക്കിയപ്പോള്‍ തീപ്പിടുത്തം കണ്ട കുടുബാംഗങ്ങള്‍ വീട്ടില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. വിവരമറിച്ചതിനെ തുടര്‍ന്ന് എത്തിയ ഫയര്‍ഫോഴ്സാണ് തീ അണച്ചത്. ഇതേ സമയം അടുക്കളയില്‍ ഗ്യാസ് സ്റ്റൗവും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. അപകടത്തില്‍ അടുക്കളയിലെ ടൈലുകള്‍ അടക്കം കത്തി നശിച്ചതായി മാഹിന്‍ പറഞ്ഞു. അധികൃതര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് എല്ലാവരും ബന്ധുവീടുകളിലേക്ക് താമസം മാറ്റിയിട്ടുണ്ട്. ആര്‍ക്കും പരിക്കില്ല.