മഴയില്‍ പൊറത്തിശ്ശേരിയില്‍ വീടിന്റെ മതില് തകര്‍ന്ന് വീണു

ഇരിങ്ങാലക്കുട: തുടര്‍ച്ചയായ മഴയില്‍ പൊറത്തിശ്ശേരിയില്‍ വീടിന്റെ മതില് തകര്‍ന്ന് വീണു. നഗരസഭ വാര്‍ഡ് 39 ല്‍ തളിയക്കോണം കോട്ടപ്പടി വീട്ടില്‍ സതീഷിന്റെ വീടിന്റെ മതിലാണ് തകര്‍ന്ന് വീണത്. ഞായറാഴ്ച രാവിലെ ഒന്‍പത് മണിയോടെയായിരുന്നു സംഭവം. മതിലിനോട് ചേര്‍ന്ന് നഗരസഭയുടെ പദ്ധതി വിഹിതം ഉപയോഗിച്ച് അക്ഷയ ക്ലബ് സ്റ്റേഡിയം റോഡിലെ കാന നിര്‍മ്മാണത്തിനായി ജെസിബി ഉപയോഗിച്ച് കാന കോരിയതാണ് മതില് തകരാനുള്ള കാരണമെന്നും രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും മതില് പുനര്‍നിര്‍മ്മാണത്തിന് നടപടികള്‍ സ്വീകരിക്കണമെന്നും കാണിച്ച് നഗരസഭ, റവന്യൂ അധികൃതര്‍ക്ക് വീട്ടുകാര്‍ പരാതി നല്കി.സാങ്കേതിക വിഷയങ്ങളുടെ പേരില്‍ കാന നിര്‍മ്മാണം നീണ്ട് പോയതാണ് മതില് തകരാന്‍ കാരണമെന്നും നഗരസഭ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ അനാസ്ഥയാണ് പ്രകടമാകുന്നതെന്നും വാര്‍ഡ് കൗണ്‍സിലര്‍ ടി കെ ഷാജു കുറ്റപ്പെടുത്തി. എന്നാല്‍ തങ്ങളുടെ ഭാഗത്ത് നിന്ന് വീഴ്ചയില്ലെന്നും നിര്‍മ്മാണ സമയത്തുള്ള സുരക്ഷാ നടപടികള്‍ സ്വീകരിക്കേണ്ടത് കരാറുകാരന്റെ ഉത്തരവാദിത്വമാണെന്നും എഞ്ചിനീയറിംഗ് വിഭാഗം വിശദീകരിച്ചു . സംഭവസ്ഥലം എഞ്ചിനീയറിംഗ് വിഭാഗം സന്ദര്‍ശിച്ചു.