ഇരിങ്ങാലക്കുട രൂപത കത്തോലിക കോണ്‍ഗ്രസ് ആദരണീയം 2022 സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: രൂപതാ കത്തോലിക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു ക്ലാസുകളില്‍ എല്ലാ വിഷയത്തിലും എപ്ലസ് നേടിയവരെയും മതബോധന രംഗത്ത് റാങ്കുകള്‍ കരസ്ഥമാക്കിയവരെയും ആദരിച്ചു. ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ വച്ച് നടന്ന ചടങ്ങില്‍ രൂപതാ പ്രസിഡന്റ് പത്രോസ് വടക്കുംചേരി അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍ മുഖ്യാതിഥി ആയിരുന്നു. ഷാജു ആന്റണിക്ക് വിദ്യാമിത്ര് അവാര്‍ഡും, പി.പി. വര്‍ഗീസിന് കര്‍മശ്രേഷ്ഠ അവാര്‍ഡും, ഡേവീസ് തുളുവത്തിന് സംഘടന വൈഭവ് അവാര്‍ഡും സമ്മാനിച്ചു. രൂപതാ വികാരി ജനറല്‍ മോണ്‍. ജോസ് മഞ്ഞളി അനുഗ്രഹ പ്രഭാഷണം നടത്തി. സെന്റ് ജോസഫ് കോളജ് പ്രിന്‍സിപ്പല്‍ സിസിറ്റര്‍ എലൈസ സിഎച്ച്എഫ്, ജനറല്‍ സെക്രട്ടറി ഡേവീസ് ഊക്കന്‍, വൈസ് പ്രസിഡന്റ് റീന ഫ്രാന്‍സീസ്, ജനറല്‍ കണ്‍വീനര്‍ സി.ആര്. പോള്‍, സപ്ലിമെന്റ് കണ്‍വീനര്‍ ഡേവീസ് ചക്കാലക്കല്‍, കത്തീഡ്രല്‍ പ്രസിഡന്റ് രഞ്ജി അക്കരക്കാരന്‍, ആന്റണി തൊമ്മാന എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മയക്കുമരുന്നിനെതിരായ പ്രതിജ്ഞ സിജോ ബേബി അവതരിപ്പിച്ചു.