കാലിക്കറ്റ് യൂണിവേഴ്സിറ്റി പുരുഷ വിഭാഗം ബോക്സിങ് കിരീടം നേടി ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട: തെഞ്ഞിപ്പാലം കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ വച്ച് നടന്നപുരുഷ വിഭാഗം ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ജേതാക്കളായി. നാല് സ്വര്‍ണവും, രണ്ട് വെള്ളിയും, രണ്ട് വെങ്കലവും ഉള്‍പ്പടെ 28 പോയിന്റുകള്‍ നേടി എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ക്രൈസ്റ്റ് കോളജ് കിരീടം നേടിയത്. ക്രൈസ്റ്റ് കോളജിന്റെ മൂന്ന് കുട്ടികള്‍ക്ക് ഓള് ഇന്ത്യ ബോക്സിങ് മത്സരത്തില്‍ പങ്കെടുക്കുന്ന സര്‍വകലാശാല ടീമിലേക്ക് സെലക്ഷന് ലഭിച്ചു.