പ്രഫഷണല്‍ മെഗാ ഹൈ-ടെക് ക്രിസ്തുമസ് കരോള്‍ മത്സരഘോഷയാത്ര 23ന്
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ പ്രഫഷണല്‍ സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ സീനിയര്‍ സിഎല്‍സിയുടെ സഹകരണത്തോടെ മെഗാ ഹൈ-ടെക് ക്രിസ്തുമസ് കരോള്‍ മത്സരഘോഷയാത്ര സംഘടിപ്പിക്കുന്നു. 23ന് വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് ഇരിങ്ങാലക്കുട ടൗണ്‍ഹാള്‍ പരിസരത്തുവെച്ച് മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം ചെയ്യും. കത്തീഡ്രല്‍ വികാരി ഫാ. പയസ് ചെറപ്പണത്ത് അധ്യക്ഷത വഹിക്കും. കെഎസ്ഇ ലിമിറ്റഡ് ചീഫ് ജനറല്‍ മാനേജര്‍ എം. അനില്‍ മുഖ്യാതിഥിയായിരിക്കും. ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസ് ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യും. വാര്‍ഡ് കൗണ്‍സിലര്‍ ഒ.എസ്. അവിനാഷ് ആശംസകളര്‍പ്പിക്കും. പ്രഫഷണല്‍ സിഎല്‍സി പ്രസിഡന്റ് ഒ.എസ്. ടോമി സ്വാഗതവും സീനിയര്‍ സിഎല്‍സി പ്രസിഡന്റ് ഡേവിസ് ഷാജു നന്ദിയും പറയും. ടൗണ്‍ഹാളില്‍ നിന്ന് ആരംഭിക്കുന്ന വര്‍ണശബളമായ മെഗാ ഹൈ-ടെക് ക്രിസ്തുമസ് കരോള്‍ മത്സരഘോഷയാത്ര മെയിന്‍ റോഡ്, ഠാണാ വഴി വൈകീട്ട് ഏഴ് മണിക്ക് ടീമുകളുടെ ഡിസ്പ്ലേയോടുകൂടെ കത്തീഡ്രല്‍ ദേവാലയാങ്കണത്തില്‍ സമാപിക്കും. രാത്രി എട്ടിന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ സമ്മാനദാനം നിര്‍വഹിക്കും. ജോണ്‍ ആന്‍ഡ് കോ പ്രൊപ്രൈറ്റര്‍ സജി നെല്ലിശേരി, പുല്ലൂര്‍ ജെപി ട്രേഡിംഗ് മാനേജിംഗ് ഡയറക്ടര്‍ ജെ.പി. ബിനോയ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ബെസ്റ്റ് കോക്കനട്ട് ഇന്‍ഡസ്ട്രി അവാര്‍ഡ് നേടിയ കെഎല്‍എഫ് നിര്‍മല്‍ ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍ പോള്‍ ഫ്രാന്‍സിസ് കണ്ടംകുളത്തിയെ യോഗത്തില്‍ ആദരിക്കും. വാര്‍ഡ് കൗണ്‍സിലര്‍ ഫെനി എബിന് വെള്ളാനിക്കാരന്‍, അസിസ്റ്റന്റ് വികാരി ഫാ. ഡെല്‍ബി തെക്കുംപുറം, കത്തീഡ്രല്‍ ട്രസ്റ്റി ബിജു പോള്‍ അക്കരക്കാരന്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും. സിഎല്‍സി ജോയിന്റ് ഡയറക്ടര്‍ ഫാ. അനൂപ് പാട്ടത്തില്‍ ആമുഖപ്രഭാഷണം നടത്തും. ജനറല്‍ കണ്‍വീനര്‍ പി.ജെ. ജോയ് നന്ദി പറയും. കരോള്‍ മത്സര ഘോഷയാത്രയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കത്തീഡ്രല്‍ വികാരി ഫാ. പയസ് ചറപ്പണത്ത് പത്രസമ്മേളനത്തില്‍ അറിയിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. അനൂപ് പാട്ടത്തില്‍, ഫാ. ഡെല്‍ബി തെക്കുംപുറം, ജനറല്‍ കണ്‍വീനര്‍ ജോയ് പേങ്ങിപറമ്പില്‍, പബ്ലിസിറ്റി ചെയര്മാന് തോമസ് കോട്ടോളി, കണ്‍വീനര്‍ വിനു ആന്റണി, സിഎല്‍സി വൈസ് പ്രസിഡന്റ് ജോസ് ജി തട്ടില്‍, കണ്‍വീനര്‍ ഡേവീസ് പടിഞ്ഞാറെക്കാരന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.