കേര സമൃദ്ധിക്കായി ഗ്രീൻ പുല്ലൂർ
ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി പുല്ലൂർ സർവീസ് സഹകരണ ബാങ്ക് കേരസമൃദ്ധി പദ്ധതി ആരംഭിച്ചു. പുല്ലൂർ ബാങ്ക് അതിർത്തിയിൽപ്പെട്ട കുടുംബങ്ങൾക്കു സബ്സിഡി നിരക്കിൽ തെങ്ങിൻ തൈകൾ വിതരണം ചെയ്യുന്ന പദ്ധതിയാണു കേര സമൃദ്ധി. ബാങ്ക് അതിർത്തിയിലെ അയ്യായിരത്തിലധികം വരുന്ന കുടുംബങ്ങൾക്കു ഇതിലൂടെ തെങ്ങിൻ തൈകൾ ലഭിക്കാനും നട്ടുവളർത്താനും അവസരം ലഭിക്കും.
ഗ്രീൻ സോണിലെ കർഷക സേവന കേന്ദ്രത്തിൽ വച്ചു പുല്ലൂരിലെ പ്രമുഖ കർഷകൻ പൊതുമ്പുചിറക്കൽ കുമാരനു കുറ്റിയാടി ഇനത്തിൽപ്പെട്ട തെങ്ങിൻതൈ നല്കി കൊണ്ടു മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ചെയർമാനും ബാങ്ക് പ്രസിഡന്റുമായ ജോസ് ജെ. ചിറ്റിലപ്പിള്ളി പദ്ധതി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡന്റ് കെ.സി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എസ്. സപ്ന, ഭരണസമിതിയംഗം എെ.എൻ. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.