ഓൺലൈൻ ബുക്ക് റിവ്യു മത്സരവിജയികളെ പ്രഖ്യാപിച്ചു
ഉദയ സിഎംസി മീഡിയ ഈ ലോക്ക് ഡൗൺ കാലത്ത് വായനാശീലം വളർത്താൻ അവസരമൊരുക്കുന്നതിന്റെ ഭാഗമായി നടത്തിയ ഓൺലൈൻ ബുക്ക് റിവ്യു മത്സരവിജയികളെ വായനാദിനത്തിൽ പ്രഖ്യാപിച്ചു. വിശുദ്ധ ചാവറ പിതാവിന്റെ പുസ്തകങ്ങളാണു ബുക്ക് റിവ്യുവിനു നല്കിയത്. മെറിൻ ഫ്രാൻസിസ് (കാർമൽ കോളജ്, മാള) ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനത്തിനു ദീപ്തി പോൾ (സൊക്കോർസോ എച്ച്എസ്എശ്, മാള), ഹിമ ഹാരി (കാർമൽ കോളജ്, മാള) എന്നിവർ അർഹരായി. കെ. സേവ്യർ (മുംബൈ), ഷൈനി രവികുമാർ (ചെന്നൈ) എന്നിവർ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഒന്നാം സമ്മാനം 3,000 രൂപയും രണ്ടാം സമ്മാനം 2000 രൂപയും മൂന്നാം സമ്മാനം 1000 രൂപയുമാണു നല്കുന്നത്. സമ്മാനദാനത്തിന്റെ വിശദവിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും. വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയുടെ സ്വർഗപ്രവേശനത്തിന്റെ ശതോത്തര സുവർണജൂബിലി (150) വർഷത്തോടനുബന്ധിച്ചാണ് സിഎംസി ഉദയ പ്രോവിൻസ് ചാവറപിതാവിനെക്കുറിച്ചുള്ള ബുക്ക് റിവ്യു മത്സരം വെച്ചത്.