മന്ത്രിയെത്തി മുതിര്‍ന്നവരോടൊപ്പം നക്ഷത്രശോഭയില്‍ നക്ഷത്രസംഗമം
ഇരിങ്ങാലക്കുട: സാമൂഹ്യനീതി വകുപ്പിന്റെയും, ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെയും, നോബല്‍ ഹൈജീന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെയും സംയുക്തഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ഹൗസ് ഓഫ് പ്രൊവിഡന്‍സിലെ മുതിര്‍ന്ന പൗരന്മാര്ക്കായുള്ള നക്ഷത്രസംഗമം 2022 ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യൂണല്‍ ആന്‍ഡ് ആര്‍ഡിഒ എം.കെ. ഷാജി മുഖ്യാഥിതി ആയിരുന്നു. വികാരി ജനറാള്‍ മോണ്‍. ജോയ് പാല്യേക്കര അനുഗ്രഹ പ്രഭാഷണം നടത്തി. നോബല്‍ ഹൈജീന്‍ സോണല്‍ സെയില്‍സ് മാനേജര്‍ വി. ശ്രീഹരി, വാര്‍ഡ് കൗണ്‍സിലര്‍ ഒ.എസ്. അവിനാഷ്്, ഫാ. ഡേവിസ് മാളിയേക്കല്‍, ഹൗസ് ഓഫ് പ്രൊവിഡന്‍സ് മാനേജര്‍ ബ്രദര്‍. ഗില്‍ബര്‍ട്ട് ഇടശ്ശേരി, സാമൂഹ്യനീതി വകുപ്പ് സീനിയര്‍ സൂപ്രണ്ട് ജോയ്സി സ്റ്റീഫന്‍, ആര്‍ഡിഒ ഓഫീസ് ജൂണിയര്‍ സൂപ്രണ്ട് കെ. ബിന്ദു, ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യൂണല്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് മാര്‍ഷല്‍ സി. രാധാകൃഷ്ണന്, ഓര്‍ഫനേജ് കൗണ്‍സിലര്‍ ദിവ്യ അബീഷ്, സാമൂഹ്യനീതി വകുപ്പ് ജൂണിയര്‍ സൂപ്രണ്ട് സിനോ സേവി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്, ക്രൈസ്റ്റ് കോളജ്, തൃശൂര്‍ സെന്റ് മേരീസ് കോളജുകളിലെ വിദ്യാര്‍ഥികളുടെ കലാപരിപാടികളും, മുതിര്‍ന്നവര്‍ക്കായുള്ള മനസികോല്ലാസ വിനോദ പരിപാടികളും നക്ഷത്രസംഗമത്തിന്റെ മാറ്റ് കൂട്ടി.