കല്ലംകുന്ന് സര്‍വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള വെളിച്ചെണ്ണ മില്ലിലെ വന്‍തീപിടുത്തം; അന്വേഷണം ആരംഭിച്ചു
ഇരിങ്ങാലക്കുട: നടവരമ്പ് കല്ലംകുന്നിലുള്ള കല്ലംകുന്ന് സര്‍വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള കല്പശ്രീ വെളിച്ചെണ്ണ മില്ലിലെ തീപിടുത്തത്തിന്റെ കാരണങ്ങളെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. ഇന്നലെ തൃശൂരില്‍ നിന്നുള്ള ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. തൃശൂര്‍ റൂറല്‍ ഫോറന്‍സിക് വിഭാഗത്തിലെ സയന്റിഫിക് ഓഫീസര്‍ ജാസ്മിന് മരിയ, രാധാകൃഷണന് എന്നിവരാണ് സ്ഥലത്തെത്തിയത്. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി വെളിച്ചണ്ണ മില്ലില്‍ നിന്നും കത്തികരിഞ്ഞ ഇലക്ട്രക്കല്‍ വയറുകളും മറ്റും ശേഖരിച്ചീട്ടുണ്ട്. ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനീഷ് കരീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം വെളിച്ചെണ്ണമില്ലിലെ പായ്ക്കിംഗ് യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്നിടത്തു നിന്നാണ് തീപിടുത്തം ഉണ്ടായത്. ഇവിടെ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് എക്സ്പല്ലറുകള്, രണ്ട് ഫില്‍ട്രേഷന്‍ യൂണിറ്റുകള്‍, മൈക്രോ ഫില്‍റ്റര്‍, കട്ടര്‍, റോസ്റ്റര്‍, രണ്ട് കണ്‍വെയര്‍ എന്നിവ പൂര്‍ണമായും കത്തി നശിച്ചു.