പത്താമുദയ ഉത്സവം സമാപിച്ചു

കോണത്തുകുന്ന്: മനയ്ക്കലപ്പടി ആനയ്ക്കല്‍ ധന്വന്തരി ക്ഷേത്രത്തിലെ പത്താമുദയ ഉത്സവം സമാപിച്ചു. ഉത്സവത്തിന്റെ ഭാഗമായി ബാലെ, ഗണപതിഹോമം, ക്ഷേത്രം തന്ത്രി നകരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശേഷാല്‍ പൂജകള്‍, നവകം, പഞ്ചഗവ്യം, കലശാഭിഷേകം തുടങ്ങിയവ നടന്നു.