ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുമായി ഇരിങ്ങാലക്കുട നഗരസഭ
ഇരിങ്ങാലക്കുട: സ്ത്രീകളെയും പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളെയും സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ട് വരാന്‍ ജനകീയാസൂത്രണ പ്രസ്ഥാനം വഴി സാധ്യമായതായി ഉന്നതവിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു. ഇരിങ്ങാലക്കുട നഗരസഭയില്‍ ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നഗരസഭ ചെയപേഴ്സണ്‍ സോണിയ ഗിരി അധ്യക്ഷയായ ചടങ്ങില്‍ ടി.എന്‍. പ്രതാപന് എംപി മുഖ്യപ്രഭാഷണം നടത്തി. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ മുന്‍സിപ്പല്‍ ചെയര്മാന്മാര് അടക്കമുള്ള ജനപ്രതിനിധികളെ ആദരിച്ചു. മുന്‍ മുന്‍സിപ്പല്‍ ചെയര്മാന് എംപി ജാക്സണ്, പൊറത്തിശേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം.ബി. രാജു മാസ്റ്റര്‍, ആസൂത്രണ സമിതി വൈസ് ചെയര്മാന് പ്രഫ. വി.കെ. ലക്ഷ്മണന് നായര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ സുജ സഞ്ജീവ്കുമാര്‍, സി.സി. ഷിബിന്‍, അംബിക പള്ളിപ്പുറത്ത്, ജെയ്സന് പാറേക്കാടന്‍, അഡ്വ. ജിഷ ജോബി, കൗണ്‍സിലര്‍മാരായ അഡ്വ. കെ.ആര്. വിജയ, ഒ.എസ്. അവിനാശ്്, പി.ടി. ജോര്‍ജ്, അല്‍ഫോന്‍സ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു. നഗരസഭ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി സ്വാഗതവും, നഗരസഭ സെക്രട്ടറി കെ.എം. മുഹമ്മദ് അനസ് നന്ദിയും പറഞ്ഞു.