ഇരിങ്ങാലക്കുടയില്‍ ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ഇന്ത്യ ദി മോഡി ക്വസ്റ്റ്യന്‍ എന്ന ഡോക്യുമെന്ററി പ്രദര്‍ശനം
പ്രദര്‍ശന സ്ഥലത്തേക്ക് ബിജെപിയുട പ്രതിഷേധ മാര്‍ച്ച്
ഇരിങ്ങാലക്കുട: ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ ഇന്ത്യ ദി മോഡി ക്വസ്റ്റ്യന്‍ എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി അഡ്വ. എന്‍.വി. വൈശാഖന് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആര്.എല്‍. ശ്രീലാല്‍ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്. റോസല്‍ രാജ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.എച്ച്. നിയാസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.കെ. മനുമോഹന്‍, ഐ.വി. സജിത്ത്, സി. ധനുഷ് കുമാര്‍, അതീഷ് ഗോകുല്‍, ഐ.എസ്. അക്ഷയ് എന്നിവര്‍ നേതൃത്വം നല്കി. ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിച്ച ഡോക്യുമെന്ററി പ്രദര്‍ശിക്കുന്ന ഇരിങ്ങാലക്കുട ബസ്റ്റാന്‍ഡിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ബസ്റ്റാന്റ് പരിസരത്ത് വച്ച് മാര്‍ച്ച് പോലീസ് തടഞ്ഞു.
തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു. സുപ്രീം കോടതി തള്ളിയ കേസ്, ബിബിസി പിന്‍വലിച്ച വീഡിയോ പരസ്യമായി പ്രദര്‍ശിപ്പിച്ചവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ് എടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. മണ്ഡലം സെല്‍കോ ഓര്‍ഡിനേറ്റര്‍ രമേഷ് അയ്യര്‍, മണ്ഡലം കമ്മറ്റിയംഗം ലിഷോണ്‍ ജോസ് കട്ടഌസ്, ടൗണ്‍ ഏരിയ ജനറല്‍ സെക്രട്ടറി ബൈജു കൃഷ്ണദാസ്, പൊറത്തിശ്ശേരി ഏരിയ ജന സെക്രട്ടറി സന്തോഷ് കാര്യാടന്‍, ന്യൂനപക്ഷമോര്‍ച്ച ജില്ല സെക്രട്ടറി ഷാജു കണ്ടംകുളത്തി, ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ഷൈജു കാളിയങ്കര, ബിജെപി ടൗണ്‍ ഏരിയ കമ്മറ്റിയംഗം അജി കാരുകുളങ്ങര, ഷിയാസ് പാളയംകോട്ട് എന്നിവര്‍ നേതൃത്വം നല്കി.