കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്രോസ് കണ്ട്രി മത്സരത്തില്‍ പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും ഒന്നാം സ്ഥാനം

ഇരിങ്ങാലക്കുട: കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്രോസ് കണ്ട്രി മത്സരത്തില്‍ പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും ഒന്നാം സ്ഥാനം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്. ക്രൈസ്റ്റ് കോളജിന്റെ അമിത്തും, റീബയും വ്യക്തിഗത വിജയികളായി. തൃശൂര്‍ സെന്റ് തോമസ് കോളജാണ് മത്സരം സംഘടിപ്പിച്ചത്. തൃശൂര്‍ റൗണ്ടിലാണ് കുട്ടികള്‍ക്ക് മത്സര വേദി ഒരുക്കിയത്. തൃശൂര്‍ കോര്പറേഷന് മേയര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വിഭാഗം മേധാവി, തൃശൂര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. വനിതാ വിഭാഗത്തില്‍ മേഴ്സി കോളജ് പാലക്കാടും, പുരുഷ വിഭാഗത്തില്‍ സെന്റ് തോമസ് തൃശൂരും രണ്ടാം സ്ഥാനം നേടി.