അനുവദനീയമായ വിഹിതം കേരളത്തിന് നല്‍കുന്നത് അനിവാര്യം- സി.എന്‍. ജയദേവന്
ഇരിങ്ങാലക്കുട: കേരള ജനതയോട് കാണിക്കുന്ന അവഗണന കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കണമെന്ന് സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം സി.എന്‍. ജയദേവന് ആവശ്യപ്പെട്ടു. സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സമരം കാക്കാത്തുരുത്തിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.വി. രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു, വി. ആര്. രമേശ്, ലത സഹദേവന്, അനിത രാധാകൃഷ്ണന്, കെ.പി. കണ്ണന് എന്നിവര്‍ പ്രസംഗിച്ചു. കാറളത്ത് മുന്‍ കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു, ഇരിങ്ങാലക്കുട ആല്ത്തറക്കല് എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു, ആളൂരില്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ.പി. സന്ദീപ് ഉദ്ഘാടനം ചെയ്തു, കരുവന്നൂരില്‍ ജില്ല എക്സി. അംഗം കെ.എസ്. ജയ ഉദ്ഘാടനം ചെയ്തു, കാട്ടൂരില്‍ മണ്ഡലം സെക്രട്ടറി പി. മണി ഉദ്ഘാടനം ചെയ്തു, നടവരമ്പില്‍ മണ്ഡലം അസിസ്റ്റ്ന്റ് സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു, പുല്ലൂരില്‍ എഐവൈഎഫ് ജില്ലാ പ്രസിഡന്റ് എ.എസ്. ബിനോയ് ഉദ്ഘാടനം ചെയ്തു. വളവനങ്ങാടിയില്‍ സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം കെ. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു, എടക്കുളം കനാല്പാലത്ത് സെക്രട്ടറിയേറ്റ് അംഗം എം.ബി. ലത്തീഫ് ഉദ്ഘാടനം ചെയ്തു.