രണ്ടാമത് കലാഭവന്‍ കവിയൂര്‍ മെമ്മോറിയല്‍ ഷട്ടില്‍ ടൂര്‍ണമെന്റ് സമാപിച്ചു

ഇരിങ്ങാലക്കുട: രണ്ടാമത് കലാഭവന്‍ കവിയൂര്‍ മെമ്മോറിയല്‍ ഷട്ടില്‍ ടൂര്‍ണമെന്റ് സമാപിച്ചു. ഫൈനല്‍ മത്സരത്തില്‍ അജിത് കുമാര്‍, മനോജ് മേനോന് സഖ്യം ചേതാക്കളായി. ടൂര്‍ണമെന്റില്‍ പങ്കെടുത്ത സൂപ്പര്‍ സീനിയര്‍ കളിക്കാരായ സാംസണ്, എബ്രഹാം എന്നവരെ ആദരിച്ചു. കണ്ണൂര്‍ ജില്ലാ ജഡ്ജ് ജോമോന് ജോണ്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ക്രൈസ്റ്റ് അക്വാറ്റിക് ഷട്ടില്‍ അക്കാദമി പ്രസിഡന്റ് സ്റ്റാന്‍ലി മാമ്പിള്ളി , തൃശൂര്‍ ജില്ല ഷട്ടില്‍ ബാഡ്മിന്റണ്‍ അസോസിയേഷന് സീനിയര്‍ വൈസ് പ്രസിഡന്റ് പീറ്റര്‍, ജോസഫ്, ജലീല്‍ കായംകുളം, അഡ്വ. ഡേവിസ് നെയ്യന് എന്നിവര്‍ സംസാരിച്ചു.