തൃശൂര്‍ ജില്ലാ കുടുംബശ്രീ മിഷന് ബാലസഭ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് 23
ഇരിങ്ങാലക്കുട നഗരസഭ റണേഴ്സ് അപ്പ് (രണ്ടാം സ്ഥാനം)
ഇരിങ്ങാലക്കുട: തൃശൂര്‍ ജില്ലാ കുടുംബശ്രീ മിഷന് സംഘടിപ്പിച്ച ബാലസഭ പെണ്‍കുട്ടികള്‍ക്കായുള്ള ജില്ലാ ഫുട്ബോള്‍ മത്സരത്തില്‍ ഇരിങ്ങാലക്കുട നഗരസഭ റണേഴ്സ് അപ്പ് (രണ്ടാം സ്ഥാനം) സ്ഥാനം കരസ്ഥമാക്കി. ക്വാര്‍ട്ടറില്‍ ടൂര്‍ണമെന്റ് ഫേവറിറ്റ്സുകളായ പറപ്പൂര് എഫ്സി താരങ്ങള്‍ അണിനിരന്ന പറപ്പൂരിനെ ഏക പക്ഷീയമായ രണ്ടു ഗോളുകള്‍ക്കും സെമിയില്‍ എഫ്സി കേരള താരളടങ്ങിയ തൃശൂര്‍ കോര്പ്പറേഷന് ടീമിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കും പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന അത്യന്തം വാശിയേറിയ ഫൈനലില്‍ ഗോള്‍ രഹിത സമനിലയെ തുടര്‍ന്ന് ടൈബ്രേക്കറിലും ഇരുടീമുകളും തുല്യത പാലിച്ചപ്പോള്‍ പിന്നീട് സഡന്‍ ഡെത്തില്‍ (സ്കോര്‍: 6 5) ഏങ്ങണ്ടിയൂരിനോട് കീഴടങ്ങുകയായിരുന്നു. സാമൂഹ്യ വികസന കണ്‍വീനര്‍ രമിള, നഗരസഭ സിഡിഎസ് ഒന്ന് ചെയര്‍പേഴ്സണ്‍ പി.കെ. പുഷ്പാവതി എന്നിവര്‍ നേതൃത്വം നല്കിയ ടീമിനെ പ്രമുഖ പരിശീലകരായ എന്‍.കെ. സുബ്രഹ്മണ്യന് (എന്‍ഐഎസ്) ഡോ. അരുണ്‍ എന്നിവരുടെ കീഴില്‍ ഓള് ഫിറ്റ് ഇരിങ്ങാലക്കുട അക്കാദമി ഓഫ് സ്പോര്‍ട്സില്‍ പരിശീലനം നേടിവരുന്ന നഗരസഭയിലെ കുടുംബശ്രീയുടെ കീഴിലുള്ള വിവിധ വാര്‍ഡുകളിലെ ബാലസഭയില്‍ നിന്നുള്ള വിദ്യാര്‍ഥിനികളായ ഐശ്വര്യ രാജ്, ദേവനന്ദന, ആര്‍ദ്ര പി. സുഭാഷ്, ആര്‍ജിത, നിയചന്ദ്ര, ക്ളെലീസ, നര്‍ദീന്‍ റോസ് ലിന്ങ്കണ്, അനോഷ ജോഷി എന്നിവരാണ് ഇരിങ്ങാലക്കുട നഗരസഭയെ പ്രതിനിധീകരിച്ച് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്.